മോന്‍സന്‍ കേസില്‍ ഡിജിപിയുടെ സത്യവാങ്മൂലം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെ ന്ന് ഹൈക്കോടതി. മോന്‍സനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളെ കുറിച്ച് അല്ല അറിയേണ്ടത്. പുരാവസ്തു സാധന ങ്ങള്‍ എന്ന് പറഞ്ഞു ആരെയൊക്കെ മോന്‍സണ്‍ പറ്റിച്ചിട്ടുണ്ട് എന്ന് കോടതി ചോദിച്ചു.
കൊച്ചി:മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ പൊലീസിനെ ചോദ്യം ചെയ്തു ഹൈ ക്കോടതി.ഡിജിപിയുടെ സത്യവാങ്മൂലം നിരവധി ചോദ്യ ങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് കോടതി ചൂണ്ടി ക്കാട്ടി.മോന്‍സന്‍ മാവുങ്കലിന്റെ വീടിന് സംരക്ഷണം നല്‍കിയത് നടപടിക്രമങ്ങള്‍ പാലിച്ചെന്നതടക്കം പൊലീസിന്റെ ഇടപെടലുകളെ ന്യായീകരിച്ച് ഡിജിപി അനില്‍കാന്ത് നല്‍കിയ സത്യവാങ്മൂലം പരിശോ ധിച്ചാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
പുരാവസ്തു സാധനങ്ങള്‍ എന്ന് പറഞ്ഞു ആരെയൊക്കെ മോന്‍സണ്‍ പറ്റിച്ചിട്ടുണ്ട് എന്ന് കോടതി ചോദി ച്ചു. പുരാവസ്തു സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിയമം ഉണ്ടെന്നും കോടതി വ്യക്തമാ ക്കി. പൊലീസിന് സംശയം ഉണ്ടായിരുന്നു എങ്കില്‍ എന്ത് കൊണ്ട് കേസ് എടുത്തില്ല?.അധികാരത്തില്‍ ഉള്ള ആരൊക്കെ മോന്‍സണ്‍ പറ്റിച്ചിട്ടുണ്ട്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ പൊടിയിട്ട് മോന്‍ സന്‍ എല്ലാവരെയും കബളിപ്പിച്ചു.
ഡിജിപി സമര്‍പ്പിച്ച സത്യവാങ്മൂലം കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഐജി ലക്ഷ്മണ നടത്തിയ ഇടപെടലിനെ കുറിച്ച് സത്യവാങ്മൂലത്തല്‍ വ്യക്തതയില്ല, എല്ലാ സംവിധാനങ്ങളെയും മോന്‍സന്‍ തന്നി ഷ്ടത്തിന് ഉപയോഗി ച്ചെന്നും കോടതി പറഞ്ഞു. മോന്‍സന്റെ വസതി സന്ദര്‍ശിച്ച ഡിജിപിക്കു സംശയം തോന്നിയെങില്‍ എന്തുകൊണ്ട് ആ സമയം നടപടി സ്വീകരിച്ചില്ലെന്നു കോടതി ആരാഞ്ഞു.
ഡിജിപിയുടെ സത്യവാങ്മൂലം ഒട്ടേറെ ചോദ്യങ്ങളുയര്‍ത്തുന്നുവെന്ന് പറഞ്ഞ കോടതി, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരുവഴിയാണ് മോന്‍സനെ പരിചയപ്പെട്ടതെന്ന് ചോദിച്ചു. മോന്‍സന്‍ എല്ലാ സംവിധാന ങ്ങളും തന്നിഷ്ടത്തിന് ദുരുപയോഗം ചെയ്തു.പുരാവസ്തുക്കള്‍ കാണാന്‍ മോന്‍സന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംശ യം തോന്നിയ മുന്‍ ഡിജിപി അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് കത്ത് നല്‍ കി. വീടിന് മുന്നില്‍ ബീറ്റ് ബോക്സ്് സ്ഥാപിക്കാന്‍ നിര്‍ദേശിച്ച് മറ്റൊരു കത്തും ഇറങ്ങിയത് ഇക്കാലത്താ ണ്. ഇത് എന്തൊരു വിരോധാഭാസമാണെന്നും കോടതി ചോദിച്ചു.
അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപി കത്ത് നല്‍കി എട്ടുമാസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ എന്തുകൊണ്ട് കാലതാമസം വരുത്തി?. മുന്‍ ഡിജിപിയും എഡിജിപി യും നല്‍കിയതടക്കം കേസുമായി ബന്ധപ്പെട്ട കത്തുകള്‍ ഹാജരാക്കാനും നിര്‍ദേശിച്ച് കേസ് പരിഗണി ക്കുന്നത് നവംബര്‍ 11ലേക്ക് മാറ്റി.