വിദ്വേഷ പ്രസംഗം ആരോപിച്ച് പിസി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിയമപര മായി നേരിടുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടു ത്തതിന് പിന്നാലെയായിരുന്നു ഷോണിന്റെ പ്രതികരണം.
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം ആരോപിച്ച് പിസി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിയമ പരമായി നേരിടുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു ഷോണിന്റെ പ്രതികരണം. ‘ആവശ്യപ്പെട്ടാല്‍ പൊലീസിന് മുന്നില്‍ ഹാജരാകുന്ന യാളാണ് പി സി, ഒളിച്ചോടുന്നയാളല്ല, അദ്ദേഹത്തിന് നിലപാടുകളുണ്ട് അതില്‍ അദ്ദേഹം വെളളം ചേര്‍ ക്കാറില്ല’ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.
പി സി ജോര്‍ജ് പറഞ്ഞത് ശരിയോ തെറ്റോ എന്നത് കാലം തെളിയിക്കേണ്ട കാര്യമാണ്. പൊലീസ് നടപടി കള്‍ക്ക് പിന്നില്‍ സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധിയാണെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.പുലര്‍ച്ചെ അഞ്ച് മണിക്കാണ് അദ്ദേഹത്തെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ട് സി ഐ അടക്കം എത്തി യാണ് കസ്റ്റഡിയിലെടു ത്തിരിക്കുന്നത്.
പിസി ജോര്‍ജിന്റെ വാക്കുകളില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ ക്ഷമാപണം വേണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഷോണ്‍ അറസ്റ്റ് വാര്‍ത്തയില്‍ പ്രതികരിച്ചിരു ന്നു. ഏതെങ്കിലും വിഭാഗത്തിന് വേദനയുണ്ടായെങ്കില്‍ മകന്‍ എന്ന നിലയില്‍ തന്റെ പ്രതികരണമാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ നല്‍കി യ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ഫോര്‍ട്ട് അസി. കമ്മീഷ്ണറുടെ നേതൃത്വത്തിലാണ് കസ്റ്റ ഡിയിലെടുത്തത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുക യായിരുന്നു.
ടിപ്പു തികഞ്ഞ വര്‍ഗീയവാദിയാണെന്നും മുസ്ലീങ്ങള്‍ അല്ലാത്തവരെ കൊന്നൊടുക്കുകയായിരുന്നുവെ ന്നും ലൗ ജിഹാദ് കേരളത്തില്‍ ഉണ്ടെന്നും ഉള്‍പ്പെടെയുളള യാഥാര്‍ത്ഥ്യങ്ങളാണ് പി സി ജോര്‍ജ് തുറന്നടി ച്ചത്.