അദാനിയുടെ സ്ഥാപനത്തില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാറില്‍ കെഎസ്ഇബി ഒപ്പിട്ടെന്ന വാദം വിഡ്ഢിത്തമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ വകുപ്പുമായി വൈദ്യുതി ബോര്‍ഡ് കരാര്‍ ഒപ്പുവച്ചതിന്റെ വിവരങ്ങള്‍ കെഎസ്ഇബി വെബ്‌സൈറ്റിലുണ്ട്. അദാനിയുമായി വൈദ്യുതി ബോര്‍ഡ് കരാര്‍ വെച്ചിട്ടില്ല- മന്ത്രി എംഎം മണി
ഇടുക്കി : അദാനി-കെ.എസ്.ഇ.ബി കരാറില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെ ന്നിത്തലയുടെ ആരോപണം തള്ളി മന്ത്രി എംഎം മണി. വൈദ്യുതി കരാര്‍ വഴി 1,000 കോടി രൂപ യുടെ ലാഭമാണ് അദാനിക്ക് ഉണ്ടാകാന്‍ പോകുന്നതെന്നായിരുന്നു ചെന്നിത്തലയുടെ ആരോ പണം.
എന്നാല്‍ അദാനിയുടെ സ്ഥാപനത്തില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാറില്‍ കെഎസ്ഇബി ഒപ്പിട്ടെന്ന വാദം വിഡ്ഢിത്തമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കേന്ദ്രസര്‍ ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ വകുപ്പുമായി വൈദ്യുതി ബോര്‍ഡ് കരാര്‍ ഒപ്പുവച്ചതിന്റെ വിവര ങ്ങള്‍ കെഎസ്ഇബി വെബ്‌സൈറ്റിലുണ്ട്. അദാനിയുമായി വൈദ്യുതി ബോര്‍ഡ് കരാര്‍ വെച്ചിട്ടില്ല. പാരമ്പര്യേതര ഊര്‍ജ വകുപ്പുമായി മാത്രമേ കെഎസ്ഇബിക്ക് കരാര്‍ ഉള്ളൂ. ജലവൈദ്യുത പദ്ധതി കളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാമെന്നിരിക്കേ എന്തിനാണ് അദാനിയില്‍ നിന്ന് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങുന്നുവെന്നാണ് ചെന്നിത്തല ചോദിക്കുന്നത്. ഒരു രൂപയ്ക്ക് ജല വൈദ്യുതി കിട്ടാനുണ്ടെന്ന് പറയുന്നത് വിഡ്ഢിത്തമാണ്. അങ്ങിനെയൊന്നും കിട്ടാനില്ല- മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് കഥയറിയാതെ പറയുകയാണ്. കേന്ദ്ര എനര്‍ജി കോര്‍പറേഷന്‍ തരുന്ന വൈ ദ്യുതിയാണ് കേരളം വാങ്ങുന്നത്. നിയമ വിധേയമായാണ് അവരില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത്. അദാനിയോ, ടാറ്റയോ, റിലയന്‍സോ അല്ലെങ്കില്‍ ഊര്‍ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി യുമായും കെഎസ്ഇബിക്ക് കരാറില്ല. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കാലത്ത് വെച്ച കരാര്‍ റദ്ദാക്കിയാല്‍ ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കും. കരാര്‍ റദ്ദാക്കിയാല്‍ നിയമപരമായ നടപടി കളിലേക്ക് പോയി ബോര്‍ഡ് നഷ്ടം കൊടുക്കേണ്ടി വരും. അതിനാലാണ് കരാര്‍ റദ്ദാക്കാതിരുന്നതെ ന്ന് മന്ത്രി വ്യക്തമാക്കി.