മൂന്നര വര്‍ഷത്തോളം വൈകിയ തുറമുഖ നിര്‍മാണ പൂര്‍ത്തീകരണം അദാനി സാമ്രാ ജ്യത്തിന്റെ തകര്‍ച്ചയുടെ സാഹചര്യത്തില്‍ വൈകിയേക്കുമെന്നാണ് നിഗമനം
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപസമാഹരണത്തില്‍പ്പെട്ട് കുടുങ്ങിയ കോര്‍പ റേറ്റ് ഭീമന്‍ ആദാനിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണം അനിശ്ചിത ത്തി ലാകുമെന്ന് ആശങ്ക. മൂന്നര വര്‍ഷത്തോളം വൈകിയ തുറമുഖ നിര്‍മാണ പൂര്‍ത്തീകരണം അദാനി സാ മ്രാജ്യത്തിന്റെ തകര്‍ച്ചയുടെ സാഹചര്യത്തില്‍ വൈകിയേക്കുമെന്നാണ് നിഗമനം.
നഷ്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന അദാനി പറവറിന് തൊട്ട് പിന്നില്‍ നില്‍ക്കുന്നത് അദാനി വിഴിഞ്ഞം പോ ര്‍ട്‌സ് ലിമിറ്റഡ് ഗ്രൂപ്പിന്റെ മാതൃസ്ഥാപനമായ അദാനി പോര്‍ട്‌സ് ആന്‍ഡ് ഇക്കണോമിക്‌സ് ഫ്രീ സോണ്‍ കമ്പനിയാണ്. ഒരു ലക്ഷം കോടിയിലധികം നിക്ഷേപിച്ച് അംബുജ സിമന്റ്‌സ് മുതല്‍ എന്‍ഡിടിവി വരെ സ്വന്തമാക്കിയ അദാനി പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് ഇപ്പോള്‍ 2.8 ലക്ഷം കോടിയിലധികം കടത്തിലാണ്.
ഈ കണക്ക് വരും ദിവസങ്ങളില്‍ കുതിച്ചു കയറാനാണ് സാധ്യത. തട്ടിക്കൂട്ട് കമ്പനികളില്‍ നിക്ഷേപിച്ച് തട്ടിപ്പ് നടത്തിയെന്നും ഓഹരി മൂല്യം പെരുപ്പിച്ച് കാണിട്ടിയെന്നും യുഎസിലെ ഹിന്‍ഡന്‍ബര്‍ഗ് ഗേവേ ഷണ സ്ഥാപനം കണ്ടെത്തിയ വിവരങ്ങള്‍ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തില്‍ ഒറ്റ ദിവസം കൊണ്ട് 92,000 കോടിയുടെ നഷ്ടമാണുണ്ടായത്.











