സിദ്ദിഖിന്റെ പ്രതികരണത്തോട് രൂക്ഷമായി പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. അതിജീവി തയ്‌ക്കൊപ്പമാണെന്ന് അവര്‍ ആവര്‍ത്തിച്ചു. അതിജീവിതയുടെ പരാതി തെരഞ്ഞെ ടുപ്പിനിടെ വന്നത് യാദൃശ്ചികമാണ്. പരാതി രാഷ്ട്രീയ ചര്‍ച്ചയായപ്പോഴാണ് അതിജീവി ത മുഖ്യമന്ത്രിയെ കണ്ടത്- റിമ പറഞ്ഞു.
കൊച്ചി: നടന്‍ സിദ്ദിഖിന്റെ പ്രതികരണത്തോട് രൂക്ഷമായി പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. അതിജീ വിതയ്‌ക്കൊപ്പമാണെന്ന് അവര്‍ ആവര്‍ത്തിച്ചു. അതിജീവിതയുടെ പരാതി തെരഞ്ഞെടുപ്പിനിടെ വന്നത് യാദൃശ്ചികമാണ്. പരാതി രാഷ്ട്രീയ ചര്‍ച്ചയായപ്പോഴാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ട ത്. സര്‍ക്കാര്‍ ഇരയ്ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് എല്ലാകാലത്തും സ്വീകരിച്ചതെന്നും റിമ പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ നടന്‍ സിദ്ദിഖ് അതിജീവിതയുടെ നില പാ ടിനെതിരെ രംഗത്തുവന്നിരുന്നു. അതിജീവിത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടോ എന്നായി രുന്നു വിവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സിദ്ദിഖിന്റെ മറുചോദ്യം. താനാണെങ്കില്‍ ജഡ്ജിയെ വി ശ്വാസമില്ലെങ്കില്‍ മാറ്റണമെന്ന് ആവശ്യപ്പെടില്ല. വിധി എതിരായാല്‍ മേല്‍ക്കോടതിയെ സമീപിച്ചേ നെയെന്നും സിദ്ദിഖ് പറഞ്ഞു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസ് വലിച്ചിഴച്ചത് അനാവശ്യമായി തോന്നുന്നില്ലെന്ന് സംവി ധായകനും നടനുമായ ലാല്‍ പറഞ്ഞു. ഇത് നാട്ടില്‍ നടക്കുന്ന പ്രശ്‌നമാ ണ്. മോശമാണെങ്കിലും നല്ല താണെങ്കി ലും പറയേണ്ടത് ആവശ്യമാണ്. അതെടുത്ത് രണ്ടുപേര്‍ ഉപയോഗിക്കുന്നു. അങ്ങനെ കണ്ടാല്‍ മതിയെ ന്ന് ലാല്‍ പറഞ്ഞു.
‘നടിയെ ആക്രമിച്ച കേസ് തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അത് തെരഞ്ഞെടുപ്പിന് ഉപ യോഗി ക്കണോ വേണ്ടയോ എന്നത് ഓരോര്‍ത്തര്‍ തീരുമാനിക്കേണ്ട കാര്യമാണ്. മറ്റേത് പ്രശ്‌നമാ ണെങ്കിലും ഉപയോഗിക്കുക എന്നത് തിരഞ്ഞെടുപ്പ് തന്ത്രമാണ്. അതിന് ആരെയും കുറ്റം പറയാ നാകില്ല.’ ലാല്‍ പറഞ്ഞു.