അത്യാവശ്യ ഘട്ടങ്ങളിൽ തിരുവനന്തപുരം നഗരത്തിന് അകത്തേക്കും പുറത്തേക്കും പോകാൻ അനുമതി നൽകി
മറ്റു ജില്ലകളിൽ നിന്നുള്ള രോഗികളെ നഗരത്തിലെ സ്പെഷ്യലൈസ്ഡ് ആശുപത്രികളിലേക്ക് മാറ്റുന്നതു പോലെയുള്ള കാര്യങ്ങളാണ് അനുവദിക്കുക. പലചരക്കു കടകൾക്ക് രാവിലെ ഏഴു മുതൽ രാവിലെ 11 മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകി. സാധനം വാങ്ങാൻ പോകുന്നവർ സത്യവാങ്മൂലം കൈയിൽ കരുതണം.
രോഗവ്യാപന സാധ്യത കണക്കിലെടുത്ത് മംഗലാപുരത്തേക്കും തിരികെയും ദിവസേനയുളള യാത്ര അനുവദിക്കില്ല . ജോലിയുമായി ബന്ധപ്പെട്ട് ദിവസവും പോകുന്നവർ മാസത്തിൽ ഒരു തവണ മാത്രം അതിർത്തി കടക്കുന്ന വിധത്തിൽ ക്രമീകരിക്കണം. ഐ.ടി മേഖലയിൽ മിനിമം പ്രവർത്തനം അനുവദിക്കും. തിരുവനന്തപുരത്ത് ടെക്നോപാർക്കിൽ ട്രിപ്പിൾ ലോക്ക്ഡൗണിന്റെ ഭാഗമായി ബുദ്ധിമുട്ടിനു പരിഹാരം കാണും. മന്ത്രിമാരുടെ ഓഫീസുകൾ ഏറ്റവും കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കും











