കൊച്ചി: കിയ മോട്ടോഴ്‌സ് കോർപറേഷന്റെ ഉപസ്ഥാപനമായ കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ പുതിയ എസ്.യു.വിയായ സോണറ്റിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവിട്ടു. സോണറ്റിന് സവിശേഷവും ചലനാത്മകവുമായ രൂപകൽപ്പനയോടൊപ്പം നിരവധി പുതുമകളുമുണ്ട്. 2020 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി അവതരിപ്പിച്ച സോണറ്റിന്റെ ആഗോള അവതരണം ആഗസ്റ്റ് ഏഴിനാണ്.
കിയ മോട്ടോഴ്‌സ് ഇന്ത്യയിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിച്ചിരുന്നു. ഇന്ത്യയിൽ നിർമ്മിച്ച കിയ സോണറ്റിന് അത്യാധുനിക കാബിൻ, കീഴ്‌പ്പെടുത്തുന്ന ഡാഷ് ബോർഡ്, അനായാസം ഉപയോഗിക്കാവുന്ന ഫീച്ചറുകൾ അടങ്ങിയ സ്‌റ്റൈലായ കൺസോൾ സെന്റർ തുടങ്ങിയ സവിശേഷതകളുണ്ട്. യുവത്വവും ആഢംബരവും നിറഞ്ഞതാണ് പൊതുവായ അന്തരീക്ഷം. െ്രെഡവർക്കും യാത്രക്കാരനും പരമാവധി സൗകര്യപ്രദമായാണ് സോണറ്റിന്റെ അകം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഉയർന്ന നിലവാരത്തിലുള്ള സാമഗ്രികൾ ഉപയോഗിച്ചുള്ള ഡാഷ് ബോർഡ് സൗകര്യപ്രദമാണ്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപകരണങ്ങളും മറ്റും വയ്ക്കാനുള്ള രണ്ട് ലേയർ ട്രേ ഉൾപ്പടെയാണിത്. ഹൈടെക്ക് ഡിജിറ്റൽ ഡിസ്‌പ്ലേയാണ് കേന്ദ്ര ബിന്ദു. 10.25 ഇഞ്ച് എച്ച്.ഡി ടച്ച് സ്‌ക്രീൻ, യു.വി.ഒ കണക്ടടായ സാങ്കേതിക വിദ്യയിലുള്ള നാവിഗേഷൻ സിസ്റ്റം തുടങ്ങിയവയുമുണ്ട്. െ്രെഡവർക്ക് സ്റ്റീയറിംഗ് വീലിൽ പല തരത്തിലുള്ള നിയന്ത്രണങ്ങൾ സോണറ്റ് നൽകുന്നു. വിവിധ െ്രെഡവുകളും ട്രാക്ഷൻ മോഡുകളും തെരഞ്ഞെടുക്കാം. ഡാഷ്‌ബോർഡിലെ എയർ വെന്റുകൾ മെറ്റാലിക്, ഡയമണ്ട് പാറ്റേണിൽ രൂപകൽപ്പന ചെയ്തതാണ്.
ബ്രാൻഡിന്റെ സിഗ്‌നേച്ചർ സവിശേഷതകളായ ഐക്കണിക് ടൈഗർ നോസ്’ ഗ്രിൽ, ത്രിമാന സ്‌റ്റെപ്പ്‌വെൽ ഗ്രിൽ മെഷ് എന്നിവ കാഴ്ച്ചാ വിരുന്നൊരുക്കുന്നു. വ്യത്യസ്ത എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ സോണറ്റിന് രൂപകൽപ്പനയിലെ വന്യത എന്ന ആശയത്തിന്റെ പ്രചോദനം നൽകുന്നു.
വലിയ വാഹനങ്ങളിൽ മാത്രം കാണപ്പെടുന്ന ഫീച്ചറുകളാണ് സോണറ്റിന്റേതെന്ന് കിയ മോട്ടോഴ്‌സ് കോർപറേഷൻ ആഗോള ഡിസൈൻ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ കരീം ഹബീബ് പറഞ്ഞു.
സൗകര്യത്തിനും നിയന്ത്രണത്തിനും ബാലൻസ് നൽകുന്ന ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനും (ഐ.എം.ടി) പുതിയ സോണറ്റിലുണ്ട്. ക്ലച്ച് പെഡൽ ഇല്ലെങ്കിലും ഗിയർ ലിവർ ഉണ്ടെന്നത് ഐ.എം.ടിയെ നൂതനമാക്കുന്നു. െ്രെഡവർക്ക് ക്ലെച്ച് പെഡൽ അമർത്താതെ തന്നെ മാനുവൽ ഷിഫ്റ്റിലൂടെ ഗിയർ മാറ്റികൊണ്ടിരിക്കാം.
സുരക്ഷയാണ് എല്ലാ കിയ മോട്ടോഴ്‌സ് വാഹനങ്ങളുടെയും പ്രധാന കാര്യം. ആറു എയർ ബാഗുകളാണ് ഉപയോഗിക്കുന്നത്. മുന്നിലും വശങ്ങളിലും സംരക്ഷണം ലഭിക്കും.
സുഖം, സൗകര്യം, സുരക്ഷ, ആസ്വാദനം എന്നിവയെല്ലാം ലഭിക്കും. സോണറ്റ് കിയയുടെ ഏറ്റവും പുതിയ ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉൽപ്പന്നമാണെന്ന് കമ്പനി അറിയിച്ചു.
