മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡെല്‍ഹി, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടിയ പ്രതിദിന വര്‍ധന റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനത്തില്‍ അടുത്ത നാല് അഴ്ച നിര്‍ണായകമാണെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യുഡെല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .ഇന്ത്യയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം
1,28 ,01 ,785 ആയി. 24 മണിക്കൂറിനുള്ളില്‍ 630 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 8 ,43 ,473 പേര്‍ ചികിത്സയിലുണ്ട് .ഇന്നലെ 59 ,856 പേര്‍ രോഗമുക്തരായി .ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1 ,17 ,92 ,135 ആയി.ഇതുവരെ 8 ,70 ,77 ,474 പേര്‍ക്ക് വാക്സിന്‍ നല്‍കി
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡെല്‍ഹി, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടിയ പ്രതിദിന വര്‍ധന റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനത്തില്‍ അടുത്ത നാല് അഴ്ച നിര്‍ണായകമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ക്കിടയിലുണ്ടായ ഗുരുതര വീഴ്ചയാണ് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കൂടാന്‍ കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.