കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ കണ്ണൂരില്‍ പോ സ്റ്റര്‍. ശ്രീകണ്ഠാ പുരത്തെ കോണ്‍ഗ്രസ് ഓഫീസിന് മുന്നിലാണ് പോസ്റ്ററുകള്‍ പതിച്ചത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍
കണ്ണൂര്‍ : കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍. ശ്രീക ണ്ഠാപുരത്തെ കോണ്‍ഗ്രസ് ഓഫീസിന് മുന്നിലാണ് പോസ്റ്ററുകള്‍ പതിച്ചത്. സേവ് കോണ്‍ഗ്രസ് എന്ന പേ രിലാണ് പോസ്റ്ററുകള്‍. അഞ്ച് സംസ്ഥാനങ്ങള്‍ വിറ്റ് തുലച്ചതിന് ആശംസകള്‍ എന്നാണ് പോസ്റ്ററിലെ വാചകം
പെട്ടിതൂക്കി വേണുഗോപാല്‍ ഒഴിവാകൂവെന്നും പോസ്റ്ററില്‍ പറയുന്നു. യുപി അടക്കമുള്ള അഞ്ച് സം സ്ഥാനങ്ങളിലെ ദയനീയ പരാജയത്തിന് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലിന്റെ പല നടപടികളും പാര്‍ട്ടിയെ തകര്‍ക്കുന്നതാണെന്ന് നേര ത്തെ സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനമുയര്‍ന്നിരുന്നു.