അജ്മാന്‍ : യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ ഉപദേശകന്‍ അബ്ദുല്ല അബ്ദുല്ല അമീൻ അൽ ഷുറാഫ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് അജ്മാൻ എമിറേറ്റിലെ മുഷൈരിഫ് പ്രദേശത്തുള്ള അബുബക്കർ അൽ സിദ്ദീഖ് പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം ഖബറടക്കം നടക്കും.
