മൃതദേഹം സനുവിന്റേതാണോ എന്നറിയാന്‍ വിശദമായ പരിശോധന നടത്തിവരികയാണെന്നും എന്നാല്‍ പ്രാഥമികാന്വേഷണത്തില്‍ മൃതദേഹം സനു മോഹന്റേതല്ലെന്ന് പൊലിസ്
കൊച്ചി: വൈപ്പിന്‍ പാലത്തിനടിയില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തൃക്കാക്കര കങ്ങരപ്പടി ശ്രീഗോഗുലം ഹാര്‍മണി ഫ്‌ളാറ്റില്‍ നിന്നു കാണാതായ സനു മോഹന്റേതല്ലെന്ന് പൊലിസ് നിഗമനം. മൃതദേഹം സനുവിന്റേതാണോ എന്നറിയാന്‍ വിശദമായ പരിശോധന നടത്തിവരികയാണെന്നും എന്നാല്‍ പ്രാഥമികാന്വേഷണത്തില്‍ മൃതദേഹം സനു മോഹന്റേതല്ലെന്ന് പൊലിസ് വ്യക്തമാക്കി. അജ്ഞാത മൃതദേഹം മൃതദേഹം 30-35 വയസുള്ള യുവാവിന്റേതാകാമെന്നാണ് പൊലിസ് നിഗമനം. എന്നാല്‍ ഫ്‌ളാറ്റില്‍ നിന്നു കാണാതായ സനു മോഹന് 40-45 വയസ് പ്രാമുണ്ടെന്നും പൊലിസ് പറഞ്ഞു.
നാലു ദിവസത്തിലേറെ പഴക്കം അനുമാനിക്കുന്ന മൃതദേഹം ഗോശ്രീ മൂന്നാം പാലത്തിന് അടിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാന്റും ഷര്‍ട്ടുമാണ് വേഷം. ബന്ധുക്കളെ വിളിച്ചു വരുത്തി വസ്ത്രങ്ങള്‍ ഉള്‍പ്പെടെ തിരിച്ചറിയാനാകുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. മുളവുകാട് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
ഇതിനിടെ സനുവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തിരുവനന്തപുരം പൂവാറില്‍ നിന്ന് കണ്ടെ ത്തിയെങ്കിലും അയാളുടേതല്ലെന്ന് പോലീസ് വ്യക്തമാക്കി. പൊലീസ് നിര്‍ദേശ പ്രകാരം പൂവാറിലെ ത്തിയ ബന്ധുക്കളാണ് ഇത് സനുവിന്റേതല്ലെന്ന് ഉറപ്പാക്കിയത്. നേരത്തെ ആലുവയില്‍ നിന്ന് കണ്ടെടുത്ത മറ്റൊരു മൃതദേഹവും ഇയാളുടേതാണെന്ന് സംശയമുയര്‍ന്നിരുന്നെങ്കിലും അതും സനുവിന്റേതല്ലെന്ന് പൊലിസ് സ്ഥിരീകരി ച്ചു. മകള്‍ വൈഗയെ കൊലപ്പെടുത്തി യതാണെന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിക്കാത്ത താണ് പൊലീസിനെ കുഴക്കുന്നത്. ഇതിനിടെ കങ്ങരപ്പടിയിലെ ഇവരുടെ ഫ്‌ളാറ്റില്‍നിന്നു ലഭിച്ച രക്താ വശിഷ്ടം പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ഫ്‌ളാറ്റില്‍ നിന്ന് ഞായറാഴ്ച രാത്രി പുറത്തേക്ക് പോകുമ്പോള്‍ വൈഗ അബോധാവ സ്ഥയിലായിരുന്നെന്നും സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്.
സനു മോഹന്റെ മകള്‍ വൈഗയെ കഴിഞ്ഞ 21ന് മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി യിരുന്നു. ഇവരുടെ വാഹനം പാലക്കാട് വാളയാര്‍ അതിര്‍ത്തി കടന്നതായി അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ വാഹനം ഓടിച്ചത് സനുവാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പൊലീസിനു സാധിച്ചിട്ടില്ല. വാഹനം കോയമ്പത്തൂര്‍ സുഗുണപുരം പൊലീസ് സ്റ്റേഷന്‍ പരിധി വരെ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സനുവിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ പണം നല്‍കാനുള്ള ആരെങ്കിലും കാറുമായി കടന്നു കളഞ്ഞതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.