മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകുമോ എന്ന് തീരുമാനിക്കേണ്ടത് എല്‍ഡിഎഫും പാര്‍ട്ടിയുമാണെന്ന് മകള്‍ വീണ വിജയന്‍. നല്ല ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു
കോഴിക്കോട്: എല്‍ഡിഎഫിന് എക്‌സിറ്റ് പോളുകളില്‍ പ്രവചിച്ചത് പോലെ തുടര്‍ഭരണം ഉണ്ടാ കുമെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയ ന്‍.മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും മുഖ്യ മന്ത്രിയാകുമോ എന്ന് തീരുമാനിക്കേണ്ടത് എല്‍ഡിഎഫും പാര്‍ട്ടിയുമാണെന്ന് വീണ വിജയന്‍ പ്രതികരിച്ചു. നല്ല ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷ യെന്നും അവര്‍ പറഞ്ഞു. കോഴിക്കോട്ട് സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു വീണ.
ഇടതുപക്ഷ സര്‍ക്കാര്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെച്ചിരിക്കുന്നത്. മുമ്പ് എതിര്‍ത്തവര്‍ക്കും ഇപ്പോ ള്‍ അച്ഛന്റ ഭരണവികവ് കാണാനും വിലയിരുത്താനും കഴിയുന്നുണ്ടെന്നും വീണ പറഞ്ഞു. മുഖ്യമ ന്ത്രി ആകുന്നതിന് മുമ്പ് എതിര്‍ത്ത ആളുകള്‍ അച്ഛന്റെ അഡ്മിനിസ്ട്രേഷന്‍ സ്‌റ്റൈല്‍ കാണാന്‍ പറ്റുന്നുണ്ട്. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ അപ്രീഷ്യേറ്റ് ചെയ്യുന്നത്, അവര്‍ക്ക് കൂടുതല്‍ വില യിരുത്താനുള്ള അവസരം കിട്ടിയതു കൊണ്ടായിരിക്കാം. നേരത്തെ മാധ്യമങ്ങളില്‍ വന്ന കാര്യങ്ങ ളില്‍ അഭിപ്രായം രൂപീകരിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. ഇപ്പോള്‍ പക്ഷേ, എല്ലാവര്‍ക്കും അതു മനസ്സിലാകുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
വീണയുടെ ഭര്‍ത്താവും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റുമായ പി.എ മുഹമ്മദ് റിയാസ് ഇ ക്കുറി ബേപ്പൂരില്‍ നിന്നാണ് ജനവിധി തേടു ന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.എ മുഹമ്മദ് നി യാ സാണ് പ്രധാന എതിരാളി. 2009 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് പരാജയപ്പെട്ട ശേഷം റിയാസ് ഇതാദ്യമായാണ് ജനവിധി തേടുന്നത്.