പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ പേരുള്ള വധുവും അസാധാരണ പേരുള്ള വരന്‍ സോഷ്യലിസവും തമ്മിലുള്ള വിവാഹ വാര്‍ത്ത കൗതുകമായിരുന്നു
ചെന്നൈ: സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ‘മമത ബാനര്‍ജിയും സോഷ്യലിസ’വും ഒടു വില്‍ വിവാഹിതരായി. കല്ല്യാണകുറി അച്ചടിച്ച്് പുറത്തുവന്നതോടെയാണ് ഇരുവരുടെയും വിവാ ഹം സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷമായി മാറി. സാമൂഹിക മാധ്യമങ്ങള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവരുടെയും വിവാഹം കാത്തിരിക്കുകയായിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി യുടെ പേരുള്ള വധുവും അസാധാരണ പേരുള്ള വരന്‍ സോഷ്യലിസവും തമ്മിലുള്ള വിവാഹ വാര്‍ത്ത കൗതുകമായിരുന്നു.
കോവിഡ് പ്രോട്ടോകോളുകള്‍ക്കിടയിലും വരന്‍ എഎം സോഷ്യലിസം, വധു പി മമത ബാനര്‍ജിയും സന്തോഷത്തോടെയാണ് തങ്ങളെ അനുഗ്ര ഹിക്കാനെത്തിയവരെ സ്വീകരിച്ചത്. സേലം സിപിഐ ജില്ലാ സെക്രട്ടറി എ മോഹന്റെ മൂന്നാമത്തെ മകനായ സോഷ്യലിസവും കോണ്‍ഗ്രസ് പാര്‍ട്ടി അംഗ ങ്ങളുള്ള കുടുംബത്തിലെ ഇളയ മകള്‍ മമത ബാനര്‍ജിയുമാണ് ഞായറാഴ്ച വിവാഹി തരാ യത്.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ വധു പി മമതാ ബാനര്‍ജി കോണ്‍ഗ്രസ് പാര്‍ട്ടി അനുഭാവ കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി തലൈവി മമതാ ബാ നര്‍ജി കോണ്‍ഗ്രസിലുള്ളപ്പോള്‍, അവരോടുള്ള ആരാധനയാണ് രക്ഷിതാക്കള്‍ മകള്‍ക്ക് മമതാ ബാനര്‍ജി എന്ന് തന്നെ പേരിടാന്‍ കാരണമായത്.
വധു മമതാ ബാനര്‍ജിയുടെ ബന്ധുതന്നെയാണ് 29കാരനായ വരന്‍ സോഷ്യലിസം. സോഷ്യലിസ ത്തിന്റെ പിതാവ് എ മോഹനന്‍ സേലത്തെ സിപിഎം യൂണിറ്റ് ജില്ലാ സെക്രട്ടറിയാണ്. ബികോം കഴിഞ്ഞ സോഷ്യലിസം ഇപ്പോള്‍ ബിസിനസ് ചെയ്യുകയാണ്. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന തോടെയാണ് മോഹന്‍ മകന് സോഷ്യലിസം എന്ന് പേരിട്ടത്. മറ്റ് രണ്ട് മക്കള്‍ക്ക് കമ്യൂണിസം, ലെനിനിസം എന്നിങ്ങനെയാണ് മോഹന്‍ പേരിട്ടിരിക്കുന്നത്.