പൊന്നോണം 2022 എന്ന പേരില്‍ നടത്തുന്ന ആഘോഷ പരിപാടികള്‍ക്ക് പൂക്കളം, ശിങ്കാരി മേളം, സിനിമാറ്റിക് ഡാന്‍സ്, ഗാനമേള എന്നിവ കൊഴുപ്പേകും.
കുവൈത്ത് സിറ്റി : അങ്കമാലി പ്രവാസി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ബ്രോഷര്‍ പ്രകാശനം ചെയ്തു.
ആക്ടിംഗ് പ്രസിഡന്റ് ജോസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ജിമ്മി ആന്റണി, ട്രഷറര്‍ ജിന്റോ വര്‍ഗീസ്, ഉപദേശക സമിതി അംഗം ഡെന്നീസ് ജോസഫ് എന്നി വര്‍ ചടങ്ങില്‍ പങ്കെടുത്തു.
സെപ്തംബര്‍ മുപ്പതിന് അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ഓണാഘോഷം അരങ്ങേറുക. ഓണപ്പൂക്കളം, ശിങ്കാരി മേളം, സിനിമാറ്റിക് ഡാന്‍സ്, ഗാനമേള, തുടങ്ങിയ പരിപാടികളും അരങ്ങേറും.