സൈന്യത്തിലേക്ക് നാലുവര്‍ഷത്തേക്ക് നിയമനം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ അ ഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പ്രതിഷേധം തുടരുന്നു. നിര്‍ദ്ദിഷ്ട പദ്ധതി പി ന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര രംഗത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെടുത്തി. സമരക്കാര്‍ ട്രെയിനുകള്‍ക്ക് തീയിട്ടു
പട്ന: സൈന്യത്തിലേക്ക് നാലുവര്‍ഷത്തേക്ക് നിയമനം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്‌നിപഥിനെതിരെ രണ്ടാം ദിവസ വും പ്രതിഷേധം ശക്തമായി. നിര്‍ദ്ദിഷ്ട പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര രംഗത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബിഹാ റിലെ കൈമുറില്‍ പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു. നവാഡയില്‍ പ്രതിഷേധക്കാര്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് തീവെച്ചു. ജഹാനാബാദിലും വിദ്യാര്‍ത്ഥിക ള്‍ അടക്കം നൂറുകണക്കിന് പേരാണ് പദ്ധതിക്കെതിരെ പ്രതിഷേ ധവുമായി തെരുവികളിലിറങ്ങിയത്. റെയില്‍- റോഡ് ഗതാഗതം തടഞ്ഞ സമരക്കാര്‍ റോഡില്‍ ടയറുകള്‍ക്ക് തീയിടുകയും ചെ യ്തു.
ബിഹാറിനു പുറമേ രാജസ്ഥാനിലും ഹരിയാനയിലും അടക്കം വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് പ്രതി ഷേധം ശക്തമാകുന്നു. വിവിധ ജില്ലകളില്‍ ആര്‍മി ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെടുത്തി. അഗ്‌നിപഥ് പദ്ധതിപ്രകാരം നാലുവര്‍ഷം അഗ്‌നിവീര്‍ ആകുന്നവരില്‍ 25 ശതമാ നം പേര്‍ക്കെ സ്ഥിരം നിയമനം ലഭിക്കു. ഇത് തൊഴില്‍ സാധ്യതയെ ബാധിക്കുമെന്നാണ് പ്രതിഷേധ ക്കാര്‍ പറയുന്നത്.
ജെഹാനാബാദ്, ബക്സര്‍, നവാഡ എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞുമാണ് പ്രതിഷേധിച്ചത്. അറായിലെ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീ സ് കണ്ണീര്‍ വാതക ഷെല്ലു കള്‍ പ്രയോഗിച്ചു.പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗ ത്തുവന്നു. സേന നിയമനം സര്‍ക്കാര്‍ എന്തി നാണ് പരീക്ഷണശാലയാക്കുന്നതെന്ന് പ്രിയങ്ക ചോദി ച്ചു.
പദ്ധതിയിലെ ആശയക്കുഴപ്പം നീക്കണമെന്ന് വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു.ഒരു സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്കാണ് തെരഞ്ഞെടുക്കപ്പെടുന്നത്, പിന്നെ എന്തിനാണ് യുവാ ക്കള്‍ക്ക് രാജ്യത്തെ സേവി ക്കാന്‍ നാല് വര്‍ഷം നല്‍കുന്നത്. പുതിയ പദ്ധതിയെപ്പറ്റി യുവാക്കളുടെ മനസ്സില്‍ നിരവധി സംശയ ങ്ങളും ചോദ്യങ്ങളുമുണ്ട്. അത് ദുരീകരി ക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ബിജെപി എംപി വരുണ്‍ വരുണ്‍ഗാന്ധി അഭിപ്രായപ്പെട്ടു.
Protests erupt in Bihar against Agnipath scheme, Army aspirants demand its withdrawal
Read @ANI Story | https://t.co/BniKN8PVjJ#Bihar #AgnipathRecruitmentScheme #Agnipath #Agniveer pic.twitter.com/VUd5Z0nSmw
— ANI Digital (@ani_digital) June 16, 2022











