ഭാഗീരഥി അമ്മയെ മന്‍ കി ബാത് റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചിരുന്നു. ഇതോടെയാണ് ഭാഗീരഥി അമ്മ ദേശീയശ്രദ്ധയിലേയ്ക്ക് ഉയര്‍ന്നത്. കേന്ദ്രസ ര്‍ക്കാര്‍ നാരീശക്തി പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു
കൊല്ലം: 105-ാം വയസില്‍ നാലാം ക്ലാസ് തുല്യത പരീക്ഷ പാസ്സായി രാജ്യത്തിന്റെ വിദ്യാഭ്യാസ ചരി ത്രത്തിന്റെ ഭാഗമായ മുത്തശ്ശി ഭാഗീരഥി അമ്മ അന്തരിച്ചു. 107 വയസ്സായിരുന്നു. കഴിഞ്ഞ ഒരു മാസ ത്തോളമായി കടുത്ത ക്ഷീണവും ശാരീരിക അവശതകളും മൂലം ചികിത്സയിലായിരുന്ന ഭാഗീരഥി അമ്മ ഇന്നലെ രാത്രി പ്രാക്കുളത്തെ വീട്ടിലായിരുന്നു അന്ത്യം.
കൊല്ലം തൃക്കരുവാ പഞ്ചായത്തിലെ പ്രാക്കുളം സ്വദേശിനിയായ ഭാഗീരഥി അമ്മ. നൂറ്റിയഞ്ചിന്റെ നി റവിലും അക്ഷരവഴികളിലേക്കുള്ള യാത്രയില്‍ ഭാഗീരഥി അമ്മ 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടി ത കര്‍പ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. ഒരു വര്‍ഷം മുന്‍പാണ് സംസ്ഥാന സാക്ഷരാ മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷ ഭാഗീരഥി അമ്മ പാസായത്. ഭാഗീരഥി അമ്മയെ മന്‍ കി ബാത് റേഡി യോ പ്രഭാഷണത്തില്‍ പ്രധാനമ ന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചിരുന്നു. ഇതോടെയാണ് ഭാഗീര ഥി അമ്മ ദേശീയശ്രദ്ധയിലേയ്ക്ക് ഉയര്‍ന്നത്. കേന്ദ്രസര്‍ക്കാര്‍ നാരീശക്തി പുരസ്‌കാരം നല്‍കി ആദരി ക്കുകയും ചെയ്തു.
ഒന്‍പതാം വയസ്സില്‍ പഠനം നിര്‍ത്തിയതാണ് ഭഗീരഥി അമ്മ. ഇളയ സഹോദരങ്ങളെ പരിപാലിക്കേ ണ്ടതിനാല്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ അക്ഷരങ്ങളുമായുള്ള ബന്ധം കുറഞ്ഞു. മുപ്പതുകളില്‍ വിധവയായതോടെ ആറ് മക്കളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദി ത്തവും ഏറ്റെടുക്കേണ്ടിവന്നു. ഇതോടെ വിദ്യാഭ്യാസ സാധ്യതകള്‍ അവസാനിക്കുകയായിരുന്നു. തു ടര്‍ന്ന് 1990ലെ സമ്പൂര്‍ണ സാക്ഷര താ പദ്ധതി പ്രകാരം വീണ്ടും വിദ്യാഭ്യാസം തുടങ്ങുകയായിരു ന്നു. ഇതിനു ശേഷം നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയ ഭഗീരഥി അമ്മ രാജ്യത്തിന്റെ വിദ്യാ ഭ്യാസ ചരിത്രത്തിന്റെ ഭാഗമായി.
നാലു പെണ്‍മക്കളും രണ്ട് ആണ്‍മക്കളും പതിനാറ് ചെറുമക്കളും അവരുടെ കുട്ടികളും ഉള്‍പ്പെടുന്ന വലിയൊരു കുടുംബത്തിന്റെ മുത്തശ്ശിയാണ് ഭാഗീരഥി അമ്മ. പൂര്‍ണ ഔദ്യോഗിക ബഹുമതി ക ളോടെയായിരിക്കും സംസ്‌കാരം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നുച്ചയ്ക്ക് രണ്ട് മണിയ്ക്ക് വീട്ടു വ ളപ്പിലാണ് സംസ്കാരം.











