ദുബായ് : യുഎഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മ അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏഴ് ഭാഷകളിലെ കവികൾ ഒരുമിക്കുന്ന ബഹുഭാഷാ കവിയരങ്ങ് സംഘടിപ്പിക്കുന്നു. ഈ മാസം 31ന് വൈകിട്ട് 6 ന് ഖിസൈസിലെ റിവാഖ് ഔഷ എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിലാണ് പരിപാടി.
മലയാളം കൂടാതെ അറബിക്, ഇംഗ്ലിഷ്, ഹിന്ദി, ഉർദു, പഞ്ചാബി, തമിഴ് ഭാഷകളെ പ്രതിനിധീകരിച്ച് 26 കവികൾ പങ്കെടുക്കും. കൂടാതെ, വിദ്യാർഥികൾ അവരുടെ ഇംഗ്ലിഷ് കവിതകൾ അവതരിപ്പിക്കും. മറ്റു ഭാഷകളിലെ കവിതകളുടെ തത്സമയ ഇംഗ്ലിഷ് പരിഭാഷയും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ +971 52 108 0895 (ഇസ്മായീൽ മേലടി).











