ദുബായ്: യുഎസ് ഗോള്‍ഡ് കറന്‍സിയെ സംബന്ധിച്ച് ഓഗസ്റ്റ് മുതല്‍ ഇന്ത്യയിലുടനീളം ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്ത് ഐബിഎംസി. മധ്യ പൗരസ്ത്യദേശം, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങള്‍ ലക്ഷ്യമാക്കിയാണ് ലോകത്തിലെ ആദ്യ ഡിജിറ്റല്‍ സ്വര്‍ണ കറന്‍സി ഐബിഎംസ് ആരംഭിച്ചത്. ഇതിലൂടെ ധനകാര്യ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ബിസിനസ്സ് ഇടപാടിന്റെ ചിലവ് കുറയ്ക്കാനും ബിസിനസ്സ് അപകടസാധ്യതകള്‍ പരിഹരിക്കുന്നതിന് അവരുടെ അന്തര്‍-രാജ്യ കമ്പനി ഇടപാടുകള്‍ പരിഹരിക്കാനും കഴിയും
ആഗോളതലത്തില്‍ ബാങ്കിംഗിനും നിക്ഷേപത്തിനും ശേഷമുള്ള മൂന്നാമത്തെ വിപ്ലവകരമായ ആശയമാണ് ഡിജിറ്റല്‍ ഗോള്‍ഡ് കറന്‍സി. ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് യുഎസ് സ്വര്‍ണ്ണ ടോക്കണുകള്‍ ഏത് സമയത്തും യുഎസ് ഡോളറിലോ അമേരിക്കന്‍ ഈഗിളിലോ ലോകമെമ്പാടും വീണ്ടെടുക്കാന്‍ കഴിയും
ജൂണ്‍ 22നാണ് ഡിജിറ്റല്‍ ഗോള്‍ഡ് കറന്‍സി ആരംഭിച്ചത്. ഐബിഎംസി ഫിനാന്‍ഷ്യല്‍ പ്രഫഷനല്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഹമീദ്, ഐബിഎംസി ഫിനാന്‍ഷ്യല്‍ പ്രഫഷനല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും സിഇഒ യുമായ പി.കെ. സജിത്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. ഏഷ്യ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്‍ ദേവാലെ മുഹമ്മദ്, യുഎസ് ഗോള്‍ഡ് കറന്‍സി ഡയറക്ടര്‍ ലാറി ഡെബ്രി ഐബിഎംസി സിബിഒ പി.എസ് അനൂപ് എന്നിവര്‍ പ്രസംഗിച്ചു. ഐബിഎംസി ഹൈബ്രിഡ് പരിപാടിയില്‍ യുഎസ് ഗോള്‍ഡ് കറന്‍സി, ഏഷ്യ-ആഫ്രിക്ക ഡവലപ്മെന്റ് കൗണ്‍സില്‍, ജിഎസ്ഇഎഫ്, ബ്ലോക്ക്ഫില്‍സ് എന്നിവയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
യുഎസ് ഗോള്‍ഡ് കറന്‍സി, ബ്ലോക്ക്ഫില്‍സ് എന്നീ സംവിധാനങ്ങളുടെ പിന്തുണയോടെയാണ് സംരംഭം. ഉപയോക്താക്കള്‍ക്ക് യുഎസ് ഗോള്‍ഡ് ടോക്കണുകള്‍ ഏത് സമയത്തും യുഎസ് ഡോളറിലോ അമേരിക്കന്‍ ഈഗിളിലോ ലോകമെമ്പാടും മാറ്റിയെടുക്കാനാകും. ഗള്‍ഫ് സഹകരണ കൗണ്‍സില്‍, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലേക്കു ഡിജിറ്റല്‍ സ്വര്‍ണ കറന്‍സി എത്തിക്കുന്ന ദൗത്യമാണ് ഐബിഎംസി ഏറ്റെടുക്കുന്നത്. ഓരോ യുഎസ് ഗോള്‍ഡ് ഡിജിറ്റല്‍ കറന്‍സിക്കും ഒരു ഔണ്‍സ് (33.931 ഗ്രാം) സ്വര്‍ണ നാണയം എന്ന നിലയ്ക്കാണ് കണക്കാക്കുന്നതെന്നും കോവിഡിന്റെ സാഹചര്യത്തില്‍ ധനവിനിമയ രംഗത്ത് ഡിജിറ്റല്‍ സ്വര്‍ണ കറന്‍സി മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നും സജിത്കുമാര്‍ പറയുന്നു.


















