വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ്. പത്തനംതിട്ട സ്വദേശിനി യായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍ കി കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും ആലുവയിലെ ഫ്ലാറ്റിലും എത്തിച്ച് പീഡിപ്പി ച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
കൊച്ചി: വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ്. പത്തനംതിട്ട സ്വദേശിനിയായ യുവ തിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ടു ഹോട്ട ലുകളിലും ആലുവയിലെ ഫ്ലാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഒളിവി ലായ ശ്രീകാന്ത് വെട്ടിയാറിനായി തെരച്ചില്‍ ആരംഭിച്ചതായി കൊച്ചി സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.
യൂട്യൂബ് വ്‌ളോഗിങ്ങിലൂടെയും ട്രോള്‍ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതി രെ ഈയിടെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നത്. വിമന്‍ എഗെനസ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എ ന്ന ഫെയ്‌സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉന്നയിക്കപ്പെ ട്ടത്. ഇന്നലെ വീണ്ടും ഇതേ പേജിലൂടെ മറ്റൊരാള്‍ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി എത്തിയിരുന്നു.
ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കുറ്റത്തിന് എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേ സെ ടുത്തത്. ശ്രീകാന്ത് വെട്ടിയാറിനെ കണ്ടെത്തുന്നതിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഒളിവിലാണെ ന്നാണ് വിവരം.
ശ്രീകാന്തിനെതിരെ രണ്ടുതവണ മീടൂ വിവാദം
‘വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ്’ എന്ന ഫെയ്സ്ബുക് പേജിലൂടെ ശ്രീകാന്തി നെ തിരെ രണ്ടുതവണ മീടൂ വിവാദം ഉയര്‍ന്നിരുന്നു. പ്രണയം നടിച്ച് പല ആവശ്യങ്ങള്‍ക്കായി ഉപ യോഗിച്ചവരില്‍ ഒരാളാണെന്ന് പറഞ്ഞാണ് കുറിപ്പ് പങ്കുവച്ചത്. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങള്‍ നേരിട്ടെന്നും കുറിപ്പില്‍ ആരോപിച്ചിരുന്നു. യൂ ട്യൂബ് വ്‌ളോഗിങിലൂടെയും ട്രോള്‍ വീഡിയോകളിലൂടെയുമാണ് ശ്രീകാന്ത് വെട്ടിയാര്‍ പ്രശ സ്ത നാകുന്നത്. ചില സിനിമകളിലും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.












