തിരുവനന്തപുരം : എഐസിസി സര്‍വേ ഉയര്‍ത്തി ഹൈക്കാമാന്‍ഡ് അനാവശ്യ ഇടപെടല്‍ നടത്തുന്നു എന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാ ണ്ടിയും. കെ.സി. വേണുഗോപാലിന്റെ നോമിനികളെ സ്ഥാനാര്‍ഥികളാക്കാന്‍ ശ്രമമുണ്ടെന്നും ഇവര്‍ക്ക് പരാതിയുണ്ട്. സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ ണ പരാജയമാണെന്ന് പി.ജെ.കുര്യന്‍, പി.സി. ചാക്കോ പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്ന് പറഞ്ഞ അദ്ദേഹം എല്ലാം തീരുമാനി ക്കുന്നത് ഗ്രൂപ്പ് നേതാക്കളാണെന്നും പറയുന്നു.
അതേസമയം സ്ഥിരം മണ്ഡലം മാറി മത്സരിക്കണമെന്ന ഹൈക്കാമാന്‍ഡ് നിര്‍ദേശം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തള്ളി. ബി ജെ പിക്ക് സ്വാധീനമുള്ള നേമത്തും വട്ടിയൂര്‍ ക്കാവിലും ശക്തരായ സ്ഥാനാര്‍ഥികളെ ഇറക്കാനായിരുന്നു ഹൈക്കാമാന്‍ഡ് നിര്‍ദേശം. വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കെ. മുരളീധരന്‍ അറിയിച്ചിട്ടുണ്ട്.