അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്ടര്‍ അറബിക്കട ലില്‍ പതിച്ചു നാലുപേര്‍ മരിച്ചു. ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുകളുമുള്‍പ്പെടെ ഒമ്പത് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്
ന്യൂഡല്‍ഹി: അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്ടര്‍ അറബിക്കടലി ല്‍ പതിച്ചു നാലുപേര്‍ മരിച്ചു. ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുകളുമുള്‍ പ്പെടെ ഒമ്പത് പേരാണ് ഹെ ലികോപ്ടറിലുണ്ടായിരുന്നത്.
ഒഎന്‍ജിസിയുടെ മുംബൈ ഹൈയിലെ സാഗര്‍ കിരണ്‍ ഓയില്‍ റിഗ്ഗിനു സമീപം ലാന്‍ഡ് ചെയ്യാ നുള്ള ശ്രമത്തിനിടെ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ വീഴുകയായിരുന്നു. അടിയന്തര ലാന്‍ഡിങിന് കാരണമായ സാഹചര്യം വ്യക്തമായിട്ടില്ല. ഹെലികോപ്റ്ററിനോട് ചേര്‍ന്ന് ഘടിപ്പിച്ചി രിക്കുന്ന ഫ്ളോട്ടേഴ്സ് ഉപയോഗിച്ച് ലാന്‍ഡ് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരേയും രക്ഷപ്പെടുത്തിയെങ്കിലും നാല് പേര്‍ ചികിത്സക്കിടെ മരിക്കുകയായിരുന്നു.മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന റിഗില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ലാന്‍ഡിങ് സോണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുമ്പ് സമുദ്ര ത്തിലേക്ക് പതിക്കുകയായിരുന്നുവെന്ന് ക മ്പനി വക്താവ് അറിയിച്ചു.