വിദ്യാര്‍ഥികള്‍ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാട കയിലെ സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടും. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ ഉത്തരവി ട്ടതായി മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വീറ്റ് ചെയ്തു.
ബെംഗളൂരു: വിദ്യാര്‍ഥികള്‍ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടകയി ലെ സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടും. സമാധാനവും ഐക്യവും നിലനിര്‍ ത്താന്‍ എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ ഉത്തരവിട്ടതായി മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വീറ്റ് ചെയ്തു. സം സ്ഥാനത്തെ പല കോളജുകളിലും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാ യ സാഹചര്യത്തിലാണ് വിദ്യാലായങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഉഡുപ്പിയിലെ മഹാത്മാഗാന്ധി മെമ്മോറിയില്‍ കോളജില്‍ ഹിജാബും കാവി ഷോളും ധരിച്ചെത്തിയ വി ദ്യാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ നിന്നത് സംഘര്‍ഷ സാഹചര്യമുണ്ടാക്കി.ഹിജാബ് നിരോധനത്തില്‍ പ്രതിഷേ ധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ ജയ് ശ്രീറാം മുദ്രാവാക്യങ്ങളുമായി ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തു വരികയായിരുന്നു. മുപ്പതോളം വിദ്യാര്‍ഥികളാണ് കാവി ഷോളുകള്‍ പുതച്ച് എത്തിയത്. ക്യാമ്പസിനുള്ളി ല്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് കോളജ് ഗേറ്റ് ചാടിക്കടന്നാണ് എത്തിയത്. ആര്‍എസ്എസ്, ബജ്രം ഗ്ദള്‍, ഹിന്ദു ജാഗരണേ വദികെ പ്രവര്‍ത്തകരാണ് തങ്ങള്‍ക്ക് കാവി ഷോളുകള്‍ നല്‍കിയതെന്ന് വിദ്യാര്‍ ഥികള്‍ വ്യക്തമാക്കി.
ഹിജാബ് നിയന്ത്രണങ്ങള്‍ ; ഹൈക്കോടതി നാളെ വാദം കേള്‍ക്കും
ഹിജാബ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജിലെ അഞ്ച് സ്ത്രീക ള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് ഇന്ന് പ രിഗണിച്ച ഹൈക്കോടതി നാളെ വാദം കേള്‍ക്കും. വിദ്യാര്‍ഥികളോടും പൊതുജനങ്ങളോടും സമാധാനം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന്റെ വിവേകത്തി ലും നന്‍മയിലും ഈ കോടതിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അത് പ്രയോഗത്തില്‍ വരുത്തു മെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ശ്രീപാദ് പറഞ്ഞു.