മൂന്നുനില കെട്ടിടമാണ് തകര്‍ന്നുവീണത്. നിരവധി തൊഴിലാളി കള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടിങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ 18 തൊഴിലാളികളെ ആശുപത്രിയില്‍ എത്തിച്ചതായി പൊലീസ് അറിയിച്ചു
ചണ്ഡീഗഢ് : ഹരിയാനയിലെ കര്‍ണലില്‍ അരിമില്‍ കെട്ടിടം തകര്‍ന്നുവീണ് നാല് തൊഴിലാളികള്‍ മരിച്ചു. മൂന്നുനില കെട്ടിടമാണ് തകര്‍ന്നുവീണത്. നിരവധി തൊഴിലാളി കള്‍ കെട്ടിടത്തിന്റെ അവശി ഷ്ടങ്ങള്‍ക്കിടയില്‍ കുടിങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ 18 തൊഴിലാളികളെ ആശുപ ത്രിയില്‍ എത്തിച്ചതായി പൊലീസ് അറിയി ച്ചു.
ജോലി കഴിയുന്ന തൊഴിലാളികള്‍ പതിവായി ഈ കെട്ടിടത്തില്‍ തന്നെയാണ് ഉറങ്ങുന്നത്. അതിനാല്‍ അപകടത്തില്‍പെട്ടവരുടെ എണ്ണം ഉയരാനും സാധ്യതയുണ്ട്. പൊലീ സും അഗ്നി രക്ഷാ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.











