മര്‍ദിക്കുകയും ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തതോടെ, ഹരികൃഷ്ണ ബോധരഹി ത യായെന്നും തുടര്‍ന്ന് ബലാല്‍സംഗം ചെയ്‌തെന്നും പ്രതി പൊലീസിനോട് പറഞ്ഞു
ആലപ്പുഴ : ചേര്‍ത്തല കടക്കരപ്പള്ളിയില്‍ ഹരികൃഷ്ണ കൊല്ലപ്പെട്ട കേസില്‍ സഹോദരി ഭര്‍ത്താവ് റി മാന്‍ഡില്‍. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ പ്ര തിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മര്‍ദിക്കുകയും ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തതോടെ, ഹരി കൃഷ്ണ ബോധരഹിതയായെന്നും തുടര്‍ന്ന് ബലാല്‍സംഗം ചെയ്‌തെന്നും പ്രതി പൊലീസിനോട് പറ ഞ്ഞു. പീഡിപ്പിച്ചശേഷം ശ്വാസം മു ട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം മറവുചെയ്യാനും നീക്കം നട ത്തിയതായി പ്രതി മൊഴി നല്‍കി.
കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാര്‍ഡ് തളിശേരിത്തറ ഉല്ലാസിന്റെ മകള്‍ ഹരികൃഷ്ണയെ (26) ആ ണ് സഹോദരീഭര്‍ത്താവ് രതീഷ് പീഡിപ്പിക്കു കയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്തത്. കുറ്റം സമ്മതിച്ച സഹോദരീ ഭര്‍ത്താവ് കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടു ങ്കല്‍ രതീഷിനെ (ഉണ്ണി-40) റിമാന്‍ഡ് ചെയ്തു.
തലയ്ക്ക് അടിയേറ്റപ്പോള്‍ തലച്ചോറിലുണ്ടായ രക്തസ്രാവവും ശ്വാസം മുട്ടിച്ചതുമാണ് മരണകാരണ മെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരികൃഷ്ണയുടെ സഹോദരി എറണാകുളത്തെ സ്വ കാര്യ ആശുപത്രിയില്‍ നഴ്‌സായ നീതുവിന് സംഭവദിവസം രാത്രി ഡ്യൂട്ടിയായിരുന്നു. ഇതു കണ ക്കുകൂട്ടിയാണ് രതീഷ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് സൂചിപ്പിച്ചു.
നഴ്‌സായ ഹരികൃഷ്ണ ഡ്യൂട്ടി കഴിഞ്ഞ് 23ന് രാത്രി ചേര്‍ത്തല തങ്കിക്കവലയില്‍ എത്തിയപ്പോള്‍ രതീഷ് സ്‌കൂട്ടറില്‍ തന്റെ വീട്ടിലേക്കു കൂട്ടിക്കൊ ണ്ടുപോയി. ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള ഹരി കൃഷ്ണയുടെ അടുപ്പത്തെക്കുറിച്ചു ചോദിച്ച് മര്‍ദിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ജ നലില്‍ തല യിടിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ഹരികൃഷ്ണ ബോധരഹിതയായി വീണു. തുടര്‍ ന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു.
മരണം ഉറപ്പിച്ചശേഷം മൃതദേഹം മറവുചെയ്യാന്‍ പുറത്തെത്തിച്ചു. അവിടെ വച്ച് മൃതദേഹത്തില്‍ ചവിട്ടി. ഇതേത്തുടര്‍ന്ന് എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. മഴ വരുമെന്നു കരുതി കുഴിച്ചുമൂടാനുള്ള ശ്രമം ഉപേക്ഷിച്ച് മൃതദേഹം വീണ്ടും മുറിക്കുള്ളിലെത്തിച്ച ശേഷം കടന്നുകളഞ്ഞു. ഇങ്ങനെയാണ് മൃത ദേഹത്തില്‍ മണല്‍ പുരണ്ടതെന്ന് പൊലീസ് പറഞ്ഞു.