സൽമാൻ ഖാനുമായി അടുപ്പമുള്ളവരെ കൊല്ലുമെന്ന് ബിഷ്ണോയ് സംഘം, ഭീഷണി സിദ്ദിഖി കൊലപാതകം ഓർമ്മിപ്പിച്ച്

th1pHPcUQtjknVl7Ow3zDDoZzePxmNVhxmkvQEZf

മുംബൈ: ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ നടൻ സൽമാൻ ഖാനെ സഹായിക്കുന്നവർക്ക് നേരെ ഭീഷണിയുമായി ലോറൻസ് ബിഷ്ണോയ് ​സംഘം. സൽമാൻ ഖാന്റെ വീടിന് സമീപം വെടിയുതിർത്തുകൊണ്ടാണ് ബിഷ്ണോയ് സംഘം ഭീഷണിയുയർത്തിയിരിക്കുന്നത്. ബാന്ദ്രയിൽ വച്ച് ഇന്നലെ രാത്രിയാണ് മുൻ മഹാരാഷ്ട്ര മന്ത്രിയായിരുന്ന സിദ്ദിഖിയെ വെടിവെച്ച് കൊന്നത്. കൊലപാതകത്തിന് പിന്നിൽ ബിഷ്ണോയ് സംഘമാണെന്ന് സംശയിക്കുന്നതിനിടെയാണ് സൽമാൻ ഖാനുമായി അടുപ്പമുള്ളവർക്ക് നേരെ ഭീഷണി.
സിദ്ദിഖി കൊലപാതത്തിന് പിന്നിൽ തങ്ങളാണെന്ന് വ്യക്തമാക്കി ബിഷ്ണോയ് സംഘത്തിന്റെ ഭാ​ഗമെന്ന് വിശ്വസിക്കുന്ന ഷിബു ലോംകർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നതിനാലാണ് സിദ്ദിഖിയെ കൊലപ്പെടുത്തിയതെന്നാണ് ഇവരുടെ വാദം. സിദ്ദിഖിക്ക് സൽമാൻ ഖാനുമായി ബന്ധമുണ്ടായിരുന്നുവെന്നും പോസ്റ്റിൽ കൊലപാതക കാരണമായി പറയുന്നു. സൽമാൻ ഖാന്റെ വീടിന് പുറത്തുനടന്ന വെടിവെപ്പിലെ പ്രതിയായ അഞ്ജു ഥാപ്പൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചതും കൊലപാതക കാരണമായി പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Also read:  വായുവിലൂടെയും കോവിഡ് പകരും, അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല ; മുന്നറിയിപ്പ് നല്‍കി എയിംസ് ഡയറക്ടര്‍

മെയ് ഒന്നിനാണ് ഥാപ്പനെ മുംബൈയിലെ ക്രൈം ബ്രാഞ്ച് ലോക്കപ്പിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യയെന്നാണ് അന്ന് പൊലീസ് നൽകിയ റിപ്പോർട്ട്. എന്നാൽ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് ഥാപ്പറിന്റെ കുടുംബത്തിന്റെ ആരോപണം.

ആരുമായും ഞങ്ങൾക്ക് ശത്രുതയില്ല, എന്നാൽ സൽമാൻ ഖാനെയോ ദാവൂദ് ഇബ്രാഹിം സംഘത്തെയോ സഹായിച്ചാൽ സൂക്ഷിക്കുക, എന്നാണ് ലോംകർ ഫേസ്ബുക്കിൽ കുറിച്ചത്.

Also read:  റൺവേയിൽ നായയെ കണ്ടെന്ന സംശയം; നാഗ്പുരിൽ വിമാനം ഇറക്കാനായില്ല

ആഢംബര പാർട്ടികൾ നടത്തുന്നതിൽ പ്രസിദ്ധനാണ് സിദ്ദിഖി. ബോളിവുഡുമായി അടുത്ത ബന്ധമുള്ള സിദ്ദിഖിയാണ് അഞ്ച് വർഷത്തോളം നീണ്ട ഷാരൂഖ് – സൽമാൻ ശീതയുദ്ധം അവസാനിപ്പിക്കാൻ 2013 ൽ പാർട്ടി സംഘടിപ്പിച്ചത്.

കഴിഞ്ഞ വർഷം മുതൽ സൽമാൻ ഖാനുമായുള്ള അടുപ്പത്തിൻ്റെ പേരിൽ രണ്ട് സെലിബ്രിറ്റികളെയെങ്കിലും ബിഷ്‌ണോയ് സംഘം ആക്രമിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. വെടിയേറ്റ സിദ്ദിഖിയെ പ്രവേശിപ്പിച്ച ആശുപത്രി സൽമാൻ ഖാൻ ശനിയാഴ്ച സന്ദർശിച്ചിരുന്നു. കൂടാതെ സിദ്ദിഖിയുടെ വസതിയിലും അദ്ദേഹം എത്തിയിരുന്നു.

2023 നവംബറിൽ, പഞ്ചാബി ഗായകൻ ജിപ്പി ഗ്രെവാളിൻ്റെ കാനഡയിലെ വാൻകൂവറിലെ വീടിന് നേരെ ബിഷ്ണോയ് സംഘം വെടിയുതിർത്തിരുന്നു. സൽമാൻ ഖാനെ പുകഴ്ത്തുകയും “സഹോദരനെപ്പോലെ” കാണുകയും ചെയ്തതിനാലാണ് ഇത് ചെയ്തതെന്ന് ബിഷ്ണോയ് സംഘം പിന്നീട് പറഞ്ഞിരുന്നു.

Also read:  ഒമാൻ ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഇന്ന് ഉച്ചക്ക് 2.30ന്

സൽമാൻ ഖാനെ ചിത്രീകരിച്ചുള്ള വീഡിയോ പുറത്തുവിട്ട പഞ്ചാബി ​ഗായകൻ എ പി ധില്ലന്റെ വീടിന് നേരെയും വെടിയുതിർത്തിരുന്നു. ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അം​ഗമായ രോഹിത് ​ഗോദരയായിരുന്നു ഈ വെടിവെപ്പിന് പിന്നിൽ.

കൃഷ്ണമൃ​ഗങ്ങളെ കൊന്നതുമായി ബന്ധപ്പെട്ടാണ് സൽമാൻ ഖാനെതിരെ ബിഷ്ണോയ് സംഘം നിരന്തരമായി ഭീഷണിയുയർത്തുന്നത്. സൽമാൻ ഖാനെ കൊല്ലുമെന്നും സംഘം ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയിരുന്നു. കൃഷ്ണമൃ​ഗത്തെ വിശുദ്ധമൃ​ഗമായാണ് ബിഷ്ണോയ് വിഭാ​ഗം കണക്കാക്കുന്നത്. ഇതോടെ സൽമാൻ ഖാനുള്ള സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES