പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാന്‍ (7),അഹിയാന്‍ (4), ഭാര്യാ മാതാവ് സാബിറ എന്നിവരാണ് മരിച്ചത്. കുടുംബസമേതം ഖത്തറില്‍ നി ന്നും ഉംറ നിര്‍വ്വഹിക്കാന്‍ സൗദിയില്‍ എത്തിയതായിരുന്നു സംഘം
സൗദിയിലെ ത്വാഇഫില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളി തീര്‍ഥാടകര്‍ മരിച്ചു. പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാന്‍ (7), അഹിയാന്‍ (4), ഭാര്യാ മാതാവ് സാബിറ എന്നിവരാണ് മരിച്ചത്. കുടുംബസമേതം ഖത്തറില്‍ നിന്നും ഉംറ നിര്‍വ്വഹിക്കാന്‍ സൗദിയില്‍ എത്തി യതായിരുന്നു സംഘം.
വാഹനം ഓടിച്ചിരുന്ന ഫൈസലിനെയും ഭാര്യ പിതാവിനെയും ത്വാഇഫിലെ അമീര്‍ സുല്‍ത്താന്‍ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈസലിന്റെ ഭാര്യ സുമയ്യ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ദോഹയിലെ അഹമ്മ ദ് മെഡിക്കല്‍ സിറ്റി ജീവനക്കാരനാണ് ഫൈസല്‍.