നാളെ ചേരുന്ന സമ്മേളനത്തിലാണ് പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറെ തെരഞ്ഞെടു ക്കുക. ഭരണമുന്നണി സ്ഥാനാര്‍ഥി എം ബി രാജേഷാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കു ന്നത്
തിരുവനന്തപുരം : സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിസി വിഷ്ണുനാഥ് മത്സരിക്കും. നാളെ ചേരുന്ന സമ്മേളനത്തിലാണ് പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറെ തെരഞ്ഞെടുക്കുക. ഭരണമുന്നണി സ്ഥാനാര്‍ഥി എം ബി രാജേഷാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
ഇന്ന് പ്രോടെം സ്പീക്കര്‍ പി ടി എ റഹീമിന്റെ അധ്യക്ഷതയിലാണ് സഭാ നടപടികള്‍ നടക്കുന്നത്. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് സഭയില്‍ നടക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. 53 പേരാണ് പുതുതായി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരി ക്കുന്നത്. ആകെ അംഗങ്ങളുടെ 37 % പുതുമുഖങ്ങളാണ്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങള്‍ വീണ്ടും വിജയിച്ചു. 2016 ന് മുമ്പ് അംഗങ്ങളായി രുന്നു 12 പേര്‍ സഭയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
26നും 27നും സഭ ചേരില്ല. 28ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും. ജനു വരി 21-നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം. സര്‍ക്കാര്‍ തുടരുന്നതിനാല്‍ ആ പ്രഖ്യാപനങ്ങള്‍ തന്നെ ആവര്‍ത്തിക്കുമോ, പുതിയ പരിപാടികള്‍ പ്രഖ്യാപിക്കുമോ എന്നാണ് അറിയാനുള്ളത്.
ജൂണ്‍ നാലിനാണ് പുതിയ ബജറ്റ് അവതരണം. പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാല ഗോ പാല്‍ അവതരിപ്പിക്കും. 14വരെ സഭ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും കോവിഡ് പശ്ചാത്ത ലത്തില്‍ വോട്ട് ഓണ്‍ അക്കൗണ്ടും നാല് മാസത്തെ ധനവിനിയോഗ ബില്ലും പാസാക്കി നേരത്തെ സഭ പിരിഞ്ഞേക്കും.