തിരുവനന്തപുരം :മുതിർന്ന നേതാക്കളെ ഒഴിവാക്കിയതിലും ചില നേതാക്കളുടെ ഭാര്യ മാരെ സ്ഥാനാർഥി കളാക്കിയതിലും സി പി എമ്മിൽ പ്രധിഷേധം. അണികളുടെ പ്രധിഷേധം പലയിടത്തും തെരുവിലെത്തി.
വനിതാ പ്രാധിനിത്യം കഴിഞ്ഞ തവണത്തെത്തിലും കുറവാണ്. ജനാധിപത്യ മഹിളാ അസോസിയേഷാനെ പൂർണ്ണമായും തഴഞ്ഞെന്ന പരാതി അവർ പാർട്ടി ക്കുള്ളിൽ ഉന്നയിച്ചു കഴിഞ്ഞു.
ആലപ്പുഴ ജില്ലയിലാണ് അണികൾക്ക് ഏറ്റവും കൂടുതൽ ഞെട്ടൽ. ഏറ്റവും കൂടുതൽ വികസനങ്ങൾക്ക് മുന്നിൽ നിന്ന് നയിച്ച മന്ത്രി മാരായ ജി. സുധാകരനും, തോമസ് ഐ സക്കിനും സീറ്റ് നിഷേധിച്ച നടപടി അഷരാർത്ഥത്തിൽ അവരെ ഞെട്ടിച്ചിരിക്കയാണ്.
ജി യെ മാറ്റരുത്, ജി ഇല്ലാതെ അമ്പലപ്പുഴ സീറ്റ് നേടാനാവില്ല,, എന്ന് തുടങ്ങിയ അച്ചടിച്ച പോസ്റ്ററുകൾ മണ്ഡലത്തിൽ പതിച്ചു പ്രതിഷേധം പ്രകടിപ്പിച്ചു.
പൊന്നാനിയിൽ പി. ശ്രീരാമ കൃഷ്ണ നെ മത്സരിപ്പിക്കണമെന്നാണ് കൈ കൊണ്ടു എഴുതിയ പോസ്റ്ററിൽ അവശ്യം.
വനിതാ സ്ഥാനാർഥി കളെ തെരഞ്ഞെടു ത്തതിൽ ജനാധിപത്യ മഹിളാ അസോസിയേഷനെ പരിഗണിക്കാത്തത്തതിൽ അവരും പ്രതിഷേധത്തിലാണ്.