കേരളത്തില്‍ പിടിഎകള്‍, അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെയൊ ക്കെ നേതൃത്വത്തില്‍ ആരുടെയും നിര്‍ദ്ദേശമില്ലാതെതന്നെ നിരവധിയായ ഇടപെടലുക ള്‍ നമ്മുടെ സ്‌കൂളുകളില്‍ നടത്തിവരുന്നുണ്ട്. പ്രഭാത-ഉച്ച ഭക്ഷണം, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള സഹായം, സ്‌കൂളുകളില്‍ ഇ ന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഇവരൊക്കെ ഇടപെട്ട് വരുന്നുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്‌കൂളുകളിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യത സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പൂര്‍ണമായും വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ 9205 പ്രൈമറി- അപ്പര്‍പ്രൈമറി സ്‌കൂളുകളില്‍ 2 എംബിപിഎസ് വേ ഗതയിലും 4752 ഹൈസ്‌കൂള്‍- ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ആദ്യം 8 എംബിപിഎസ് വേഗതയിലും പിന്നീട് 100എംബിപിഎസ് വേഗതയിലും ബിഎസ്എന്‍എല്‍ വഴി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷ ന്‍ നല്‍കിയിരുന്നു.
പ്രൈമറി തലത്തില്‍ ആദ്യ നാലു വര്‍ഷവും സെക്കണ്ടറിതലത്തില്‍ ആദ്യ അഞ്ചുവര്‍ഷവും ഇതിനായി കിഫ്ബിയില്‍ നിന്നാണ് ധനസഹായം കണ്ടെത്തിയിരുന്നത്. ഇതിന് പ്രതിവര്‍ഷം 10.2 കോടി രൂപ ചെല വു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കിഫ്ബി പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് കെഫോണ്‍ പദ്ധതി വഴി സ്‌കൂളുകള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് തുടര്‍ന്ന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതനുസരിച്ച് 1 മു തല്‍ 12 വരെ ക്ലാസുകളിലേക്കുള്ള 13,957 സ്‌കൂളുകളുടെ പട്ടിക 2022 ജൂലൈ മാസം പൊതുവിദ്യാഭ്യാസ വ കുപ്പിലെ നിര്‍വഹണ ഏജന്‍സിയായ കൈറ്റ് കെഫോണിന് ലഭ്യമാക്കുകയും ചെയ്തിരുന്നു.
എല്ലാ ഹൈടെക് ക്ലാസ് മുറികളിലും (45,000 ക്ലാസ് മുറികള്‍) ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കേണ്ട 4752 സ്‌കൂ ളുകളില്‍ സെപ്തംബര്‍ 20ഓടെ ഇന്റര്‍നെറ്റ് കണക്ഷന്‍ പൂര്‍ത്തിയാ ക്കും എന്നാണ് കെ ഫോണ്‍ അറിയിച്ചി രുന്നത്. എന്നാല്‍ കെഫോണിന്റെ പ്രവര്‍ത്തനം പൂര്‍ണരൂപത്തില്‍ എത്താത്തതുമൂലമുള്ള കുറവുകള്‍ ഉണ്ടായിട്ടുണ്ട്. അത് പരിഹരിക്കുമെന്നും 2023 ഒക്ടോബര്‍ മാസത്തോടെ മുഴുവന്‍ ഹൈടെക് സ്‌കൂളുക ളിലും 100 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും കെ ഫോണ്‍ അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ പിടിഎകള്‍, അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെയൊക്കെ നേതൃത്വത്തി ല്‍ ആരുടെയും നിര്‍ദ്ദേശമില്ലാതെതന്നെ നിരവധിയായ ഇടപെടലുകള്‍ നമ്മുടെ സ്‌കൂളുകളില്‍ നടത്തി വരുന്നുണ്ട്. പ്രഭാത-ഉച്ച ഭക്ഷണം, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ ക്കുള്ള സഹായം, സ്‌കൂളുകളില്‍ ഇ ന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഇവ രൊക്കെ ഇടപെട്ട് വരുന്നുണ്ട്. ഇത്തരം ഇടപെടലുകളാകെ സര്‍ക്കാറിന്റെ ഒരു നോട്ടപ്പിശകാണെന്ന ത ര ത്തില്‍ പ്രചരണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് കാണാനാകും.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടെ കേരളം നടത്തിയ മുന്നേറ്റങ്ങള്‍ യുനെസ്‌കോയുടെ പ്രത്യേക പരാമര്‍ശത്തിനു വിധേയമായത് ഈ മാസമാണ്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് 3 ലക്ഷത്തിലധി കം ലാപ്ടോപ്പുകളുണ്ട്. ഇതില്‍ 2 ലക്ഷം ലാപ്ടോപ്പുകളില്‍ മാത്രം സ്വതന്ത്രസോഫ്റ്റ്വെയര്‍ ഉപയോഗി ച്ചതിനാല്‍ 3000 കോടി രൂപ സ ര്‍ക്കാര്‍ ഖജനാവിന് ലാഭിച്ചത് ദേശീയ-അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്ക പ്പെട്ട കാര്യമാണ്. ഏത് സാഹചര്യത്തിലും സ്‌കൂളുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗ തയില്‍ ലഭിക്കാനും, കണക്ഷന്‍ ഇല്ലാത്തിടത്ത് ലഭിക്കാനും സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കും. സാങ്കേതിക പ്രശ്നങ്ങളാല്‍ കെഫോണ്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളുണ്ടായാല്‍ ബദല്‍ സംവിധാ നമൊരു ക്കും. ഒക്ടോബര്‍ 30 ഓടെ ഹൈടെക് സ്‌കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉറപ്പാക്കാ ന്‍ ആകുമെന്നും മന്ത്രി അറിയിച്ചു.