ദുബായ് പോലീസിന്റെ ആന്റി നര്‍കോടിക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ വലയില്‍ കുടുങ്ങി വന്‍കിട മയക്കുമരുന്നു കടത്ത് സംഘം
ദുബായ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ഒരു ടണ്‍ ലഹരി മരുന്ന് ദുബായ് പോലീസ് പിടികൂടി. രാജ്യാന്തര വിപണിയില്‍ 18.7 മില്യണ്‍ ( ഏകദേശം 148 കോടി രൂപ) യുഎസ് ഡോളര്‍ വില വരുന്ന ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കു മരുന്നാണ് പിടികൂടിയത്.
264 സോളാര്‍ പാനലുകളിലായി പ്രത്യേകം സജ്ജീകരിച്ചാണ് ലഹരി മരുന്നു കടത്തിയത്.
രാജ്യത്തെ പൊതുസമൂഹത്തെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടെത്തിക്കുന്ന ഇത്തരം കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ശക്തമായ പ്രതിരോധ സംവിധാനമാണ് ഇവിടെയുള്ളതെന്ന് ദുബായ് പോലീസ് ചീഫ് കമാന്‍ഡര്‍ ലഫ് ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മാരി പറഞ്ഞു.
തങ്ങള്‍ക്ക് ലഭിച്ച സംശയാസ്പദമായ ചില സന്ദേശങ്ങള്‍ പോലും സൂക്ഷ്ം പരിശാധനകള്‍ക്ക് വിധേയമാക്കും. ഈ ലഹരിക്കടത്തും അത്തരത്തില്‍ തന്നെയാണ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
യുവതലമുറയെ നശിപ്പിക്കുന്ന ലഹരിക്കടത്തിനെ മുളയിലെ നുള്ളി ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ദുബായ് പോലീസിനുള്ളതെന്ന് അല്‍ മാരി പറഞ്ഞു.