ജമ്മു കശ്മീരില്‍ സൈനികര്‍ക്ക്് നേരെ ഭീകരാക്രമണം. രജൗരിയിലെ സൈനിക ക്യാ മ്പിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ചാവേറാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം. രജൗരിയിലെ സൈനിക ക്യാമ്പിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ചാവേറാക്രമണത്തില്‍ മൂന്ന് സൈ നികര്‍ കൊല്ലപ്പെട്ടു.
രജൗരി ജില്ലയില്‍ രാവിലെയോടെയായിരുന്നു സംഭവം. രണ്ടു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരും മരിച്ചു. രണ്ടു സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കൂ ടുതല്‍ ഭീകരര്‍ ഒളിച്ചിരുപ്പു ണ്ടോ എന്നു കണ്ടെത്താനായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പി ന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളാ യി ഇവിടെ സുരക്ഷാ സേന വ്യാപക പരിശോധന നടത്തിവരികയാണ്.
ഇന്ന് രാവിലെ പരിശോധനയ്ക്കിടെ രണ്ട് പേര്‍ അതിര്‍ത്തി വഴി നുഴഞ്ഞ് കയറി ക്യാമ്പിന് സമീപത്തേ ക്ക് വരുന്നത് സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ശ്രമിക്കുകയായി രുന്നു.ഇതിനിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഇതോടെ പ്രദേശത്ത് ഏറ്റുമു ട്ടല്‍ ആരംഭിക്കുകയായിരുന്നു. സംഭവത്തി ന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നി ര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.