കരാറുകാരനില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങവേ പിടിയിലായ മൈനര്‍ ഇറി ഗേഷന്‍ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനു ജോസ് സര്‍ക്കാരിന്റെ ബ്ലാക് ലിസ്റ്റി ലുള്ള ഉദ്യോഗസ്ഥയെന്ന് വിജിലന്‍സ്.
കോട്ടയം: കോട്ടയത്ത് കരാറുകാരനില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങ വേ പിടിയിലായ മൈ നര്‍ ഇറിഗേഷന്‍ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനു ജോസ് സര്‍ക്കാരിന്റെ ബ്ലാക് ലിസ്റ്റിലുള്ള ഉദ്യോഗസ്ഥയെന്ന് വിജിലന്‍സ്. പാമ്പാടി ജനസേചന പദ്ധതിയുമായി ബന്ധപ്പെട്ട് തോട് നവീകരണ ഫണ്ടിലെ അപാകതകള്‍ വിജിലന്‍സ് ഫെബ്രുവരിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയി രുന്നു. ചങ്ങനാശേരി പെരുന്ന കുറുപ്പന്‍പറമ്പില്‍ ബിനു ജോസ് (55) ആണ് പിടിയി ലായത്.
2015ല്‍ ചങ്ങനാശ്ശേരിയില്‍ സെക്ഷന്‍ ഓഫീസറായിരിക്കെ സര്‍ക്കാര്‍ പണം ദുരുപ യോഗം ചെയ്തതിന് പെനാള്‍ട്ടി ഓഫ് സെന്‍ഷുവര്‍ എന്ന ശിക്ഷണ നടപടിയും സ്വീകരിച്ചു. കുമളി സെക്ഷ ന്റെ ചാര്‍ജ് കൂടി ഉണ്ടായിരുന്നതിനാല്‍ ആ ഓഫീസിലെ സ്വീപ്പര്‍ അവധിയില്‍ പോയ കാലത്ത് കൊടുക്കാ ത്ത ശമ്പളം കൊടുത്തതായി രേഖയുണ്ടാക്കി പണം തട്ടിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.
പെനാള്‍ട്ടി ഓഫ് സെന്‍ഷുവര്‍ സ്വീകരിച്ചിട്ടും ഫലമുണ്ടായില്ല, ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങുന്നത് നിര്‍ ബാധം തുടര്‍ന്നുവെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബിനു ജോസിനെതിരെ നിരവധി കരാ റുകാര്‍ അടക്കം പറയുന്നുണ്ടെങ്കിലും ആരും ഇത് വരെ പരാതിയുമായി എത്തിയിട്ടില്ല. കൂടുതല്‍ പേര്‍ പരാതിയുമായി എത്തും എന്നാ ണ് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്.
ചങ്ങനാശ്ശേരി സബ് റജിസ്ട്രാര്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥയുടെയും ബന്ധു ക്കളുടേയും പേരില്‍ ഒന്‍പത് സ്ഥലങ്ങളില്‍ ഭൂമിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ചും ഇവ വാങ്ങിയ പണത്തിന്റെ സ്രോതസ്സിനെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കും. സമീപ കാലങ്ങളില്‍ ബിനു ജോസ് കൈകാര്യം ചെയ്ത ഫയലുകളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം തുടങ്ങി.
കരാര്‍ ജോലികള്‍ക്ക് സെക്യൂരിറ്റി നല്‍കിയ രണ്ട് ലക്ഷത്തിലധികം രൂപ തിരിച്ചു നല്‍കാനാണ് ബിനു ജോസ് കരാറുകാരനില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയത്. വേഷം മാറിയെത്തിയ ഉദ്യോഗ സ്ഥര്‍ ബിനുവിനെ കയ്യോടെ പിടികൂടുകയായിരുന്നു. റിമാന്റിലായ ബിനു ജോസിനെ കോട്ടയം സബ് ജ യിലിലേക്ക് മാറ്റി.