ആറന്മുളയില്‍ വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ തമ്മില്‍ത്തല്ലില്‍ പരിക്കേറ്റ് ചികിത്സയിലായി രുന്ന ആള്‍ മരിച്ചു. പരുത്തുംപാറ സ്വദേശി സജിയാണ് മരിച്ചത്. പ്രതി എരുമക്കാട് സ്വദേശി റോബിന്‍ എബ്രഹാമിനെ പൊലീസ് പിടികൂടി.
പത്തനംതിട്ട: ആറന്മുളയില്‍ വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ തമ്മില്‍ത്തല്ലില്‍ പരിക്കേറ്റ് ചികിത്സയിലായി രുന്ന ആള്‍ മരിച്ചു. പരുത്തുംപാറ സ്വദേശി സജിയാണ് മരിച്ചത്. പ്രതി എരുമക്കാട് സ്വദേശി റോബിന്‍ എ ബ്രഹാമിനെ പൊലീസ് പിടികൂടി.
കൊല്ലപ്പെട്ട സജിയും റോബിനും മുമ്പ് സുഹൃത്തുക്കളായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിണക്ക ത്തിലാകുകയായിരുന്നു. ഇന്നലെ ഇവര്‍ കണ്ടുമുട്ടിയപ്പോള്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. കമ്പു കൊണ്ട് സജിയുടെ തലയില്‍ റോബിന്‍ അടിച്ചു. സജിയെ ആദ്യം കോ ഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചുവെങ്കി ലും രാത്രി രണ്ട് മണിയോടെ മരിച്ചു.
പുലര്‍ച്ചെയാണ് പ്രതി റോബിനെ ആറന്മുള പൊലീസ് പിടികൂടിയത്. അതിനിടയില്‍ ഇരുവരേയും അടി പിടിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സന്തോഷ് എന്നയാളെ പരിക്കേറ്റ നിലയില്‍ ജില്ലാ ആശുപത്രി യില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.











