ന്യൂയോർക്ക് : രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരുന്ന യുഎസ് ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസിന്റെ ശരീരഭാരം വളരെക്കുറഞ്ഞതിനെത്തുടർന്നു നാസ നിരീക്ഷണം ഏർപ്പെടുത്തി. പ്രശ്നങ്ങളില്ലെന്നാണു വിശദീകരണം.തിരിച്ചെത്താനുള്ള ബഹിരാകാശ വാഹനത്തിനു തകരാർ സംഭവിച്ചതിനെത്തുടർന്നു സുനിതയുടെ താമസം 150ൽ ഏറെ ദിനങ്ങളിലേക്കു നീളുകയായിരുന്നു. ക്ഷീണിച്ച സുനിതയുടെ ചിത്രങ്ങൾ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു.