ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വിന്ദര്‍ സിങ്ങ് സുഖുവിനെയും ഉപമുഖ്യമന്ത്രി യായി മുകേഷ് അഗ്നിഹോത്രിയെയും തെരഞ്ഞെടുത്തു. ഇന്ന് വൈകീട്ട് ചേര്‍ന്ന നിയ മസഭാ കക്ഷിയോഗമാണ് ഇവരെ തെരഞ്ഞെടുത്തത്. നാളെ രാവിലെ പതിനൊന്ന് മ ണിക്കാണ് സത്യപ്രതിജ്ഞ
ഷിംല:ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വിന്ദര്‍ സിങ്ങ് സുഖുവിനെയും ഉപമുഖ്യമന്ത്രിയായി മുകേ ഷ് അഗ്നിഹോത്രിയെയും തെരഞ്ഞെടുത്തു. ഇന്ന് വൈകീട്ട് ചേര്‍ന്ന നിയമസഭാ കക്ഷിയോഗമാണ് ഇവ രെ തെരഞ്ഞെടുത്തത്. നാളെ രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ. ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലി കാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുക്കും.
കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗല്‍ ആണ് നിയമസഭാ കക്ഷിയോ ഗത്തിന് ശേഷം സുഖുവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ജന ങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറ വേറ്റുമെന്നും വികസനത്തനായി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും നി യുക്തമുഖ്യമന്ത്രി സുഖ് വിന്ദര്‍ പറഞ്ഞു. മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതില്‍ സോണിയാഗാന്ധിക്കും രാഹുലിനും പ്രിയങ്കക്കും സുഖ് വിന്ദര്‍ സിങ്ങ് നന്ദി അറിയിച്ചു.
റോഡ് ഗതാഗതവകുപ്പിലെ ഡ്രൈവറുടെ മകനായ സുഖു ആദ്യകാലത്ത് ഛോട്ടാ ഷിംലയില്‍ പാല്‍ കൗ ണ്ടര്‍ നടത്തിയിരുന്നു.2013 മുതല്‍ 2019 വരെ ആറ് വര്‍ഷം പിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചു.2003ല്‍ ഹാമിര്‍പൂര്‍ ജില്ലയിലെ നദൗനില്‍ നിന്നാണ് ആദ്യവിജയം. 2007ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തി യെങ്കിലും 2012ല്‍ പരാജയപ്പെട്ടു. 2017ലും, 2022ലും വിജയം ഒപ്പം നിന്നു. 68 നിയമസഭാ സീറ്റുകളില്‍ 40 സീറ്റും നേടിയാണ് ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് ഇക്കുറി അധികാരം പിടിച്ചെടുത്തത്.