സെപ്തംബർ 22 ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ ജില്ലാകേന്ദ്രങ്ങളിൽ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം പാർടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
* ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങളുടെയും ബാങ്ക് അക്കൗണ്ടിൽ അടുത്ത ആറ് മാസത്തേയ്ക്ക് ഓരോ മാസവും 7,500 രൂപ വീതം നിക്ഷേപിക്കണം.
* ആവശ്യക്കാരായ എല്ലാവർക്കും ഓരോ മാസവും 10 കിലോഗ്രാം വീതം വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകണം.
* ഗ്രാമീണതൊഴിലുറപ്പ് പദ്ധതിപ്രകാരം പ്രതിവർഷം 200 തൊഴിൽ ദിനമെങ്കിലും ഉയർന്ന വേതനത്തിൽ ലഭ്യമാക്കണം.
* നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ നിയമം കൊണ്ടുവരണം.
* എല്ലാ തൊഴിൽരഹിതർക്കും തൊഴിലില്ലായ്മ വേതനം നൽകണം
* ഭരണഘടനയെ സംരക്ഷിക്കുകയും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൗലികാവകാശങ്ങൾ എല്ലാ പൗരന്മാർക്കും ഉറപ്പാക്കുകയും ചെയ്യണം.
* എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാനുള്ള നീക്കങ്ങളെ ചെറുക്കുക
എന്നീ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു ധർണകൾ . കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്
നടന്ന ധർണകളിൽ വൻ ജനാവലി പങ്കെടുത്തു.