സിവില്‍ സര്‍വീസ് പരീക്ഷാഫലം യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് പ്രസിദ്ധീ കരിച്ചു. ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്.
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് പ്രസിദ്ധീ ക രിച്ചു. ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗ ര്വാള് രണ്ടാമതും ഗാമിനി സിംഗ്ല മൂന്നാമതും ഐശ്വര്യ വര്‍മ നാലാമതും എത്തി.
മലയാളിയായ ദിലീപ് കെ കൈനികര ഇരുപത്തിയൊന്നാം റാങ്ക് നേടി. ആദ്യ നൂറില്‍ ഒന്‍പതു മല യാളികളും ഉള്‍പ്പെട്ടിട്ടുണ്ട്.ആകെ 685 പേരാണ് ഇത്തവണ സിവില്‍ സര് വീസ് യോഗ്യത നേടിയത്.
ശ്രുതി രാജലക്ഷ്മി 25-ാം റാങ്കും വി അവിനാശ്(31),ജാസ്മിന്(36),ടി സ്വാതിശ്രീ(42),സി എസ് രമ്യ(46), അക്ഷയ്പിള്ള(51), അഖില്‍ വി മേനോന്(66), ചാരു(76) എന്നിവരാണ് ആദ്യ നൂറില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍. പ്രിലിമിനറി, മെയ്ന്‍ പരീക്ഷകളുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് സിവില്‍ സര്‍വീസ് തെരഞ്ഞെടുപ്പ്. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങിയ ഭരണ സര്‍വീസുകളിലേക്കുള്ള കേഡര്‍മാരെ ഈ പട്ടികയില്‍നിന്നാണ് നിയമിക്കുക.











