പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവെ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ ജോസഫൈന്‍ വെന്റിലേറിലായിരുന്നു
കണ്ണൂര്‍ : മുതിര്‍ന്ന സിപിഎം നേതാവ് എം സി ജോസഫൈന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു.
സിപിഎം കേന്ദ്ര കമ്മറ്റി അംഗവും വനിതാ കമ്മീഷന്‍ മുന്‍ അദ്ധ്യക്ഷയുമായ ജോസഫൈന്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവെയാണ് സമ്മേളന വേദിയില്‍ കുഴഞ്ഞു വീണത്.
തുടര്‍ന്ന് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന ജോസഫൈന് ഇന്ന് ഹൃദായഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
അങ്കമാലി നഗരസഭാ കൗണ്‍സിലറായും വിശാല കൊച്ചി വികസന അഥോറിറ്റി, വനിതാ വികസന കോര്‍പറേഷന്‍ എന്നിവയുടെ അദ്ധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്
സിപിഎം വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ദേശീയ തലത്തിലും ജോസഫൈന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
2017 ല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി നിയമിതയാ ജോസഫൈന്‍ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത് വലിയ വിവാദമാകുകയും പിന്നീട് അദ്ധ്യക്ഷ സ്ഥാനത്തു നിന്നും പാര്‍ട്ടി ഇടപെട്ട് നീക്കുകയുമായിരുന്നു. 2021 ജൂണില്‍ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ജോസഫൈന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി കഴിയുകയായിരുന്നു.
വൈപ്പിന്‍കര മുരിക്കന്‍ പാടം എംഎം ചവരോയുടേയും മഗ്ദലേനയുടേയും മകളായി ജനിച്ച ജോസഫൈന്‍ പരേതനായ പള്ളിപ്പാട് പിഎ മത്തായിയാണ് ഭര്‍ത്താവ് മകന്‍ മനു, മരുമകള്‍ ജ്യോത്സന
എറണാകുളം മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ജോസഫൈന്‍. ചാലക്കുടി സ്‌പെന്‍സര്‍ കോളേജില്‍ ചുരുങ്ങിയ കാലം അദ്ധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.