സിഗ്‌നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂര്‍ സ്വദേശി ചെല്ലമ്മ (80)ആണ് മരിച്ചത്.കണ്ണന്നൂര്‍ ദേശീയപാതയില്‍ രാവിലെ 9.15നാണ് അപകടം ഉണ്ടായത്.
പാലക്കാട് : സിഗ്‌നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂര്‍ സ്വദേശി ചെല്ലമ്മ (80)ആണ് മരിച്ചത്.കണ്ണന്നൂര്‍ ദേശീയപാതയില്‍ രാവി ലെ 9.15നാണ് അപകടം ഉണ്ടായത്. തോല ന്നൂരില്‍ നിന്ന് പാലക്കാട്ടേയ്ക്ക് വരികയായിരുന്നു ബസ്.
അപകട ശേഷം നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് നാട്ടുകാര്‍ തടഞ്ഞിട്ടു. ബസ് സിഗ്‌നല്‍ തെറ്റിച്ചാണ് അപകടമുണ്ടാക്കിയത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യ ങ്ങളും പുറത്തുവന്നു. സീബ്രലൈനില്‍ നില്‍ക്കുകയായിരുന്ന വയോധികയെ ഇടിച്ചുവീഴ്ത്തുകയായിരു ന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
സിഗ്‌നലില്‍ മറ്റ് വാഹനങ്ങള്‍ പോയശേഷമാണ് സ്റ്റോപ്പിലേക്ക് പോയതെന്ന് ഡ്രൈവര്‍ പറയുന്നു. വണ്ടി യുടെ മുന്‍വശത്ത് ആരെയും കണ്ടിരുന്നില്ലെന്നും ഡ്രൈവര്‍ ന്യൂസ് 18നോട് പറഞ്ഞു. സീബ്രലൈനില്‍ നില്‍ക്കുകയായിരുന്ന വയോധികയെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.