സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റി ല്‍. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസി(35)നെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നിന്നാണ് റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം: 15 കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസി(35)നെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നിന്നാണ് റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സാമൂഹിക മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം. പാലക്കാട് നിന്നും ഈരാറ്റു പേട്ടയിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവിനെ കണ്ണൂരില്‍ നിന്നാണ് പിടി കൂടിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് ഇന്‍ സ്റ്റാഗ്രാമില്‍ പെണ്‍കുട്ടി യു മായി സൗഹൃദം സ്ഥാപിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം മായിരുന്നു പെണ്‍കുട്ടി സ്‌കൂളിലെത്താന്‍ വൈകിയത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധി കൃതര്‍ വിവരം പൊലീസില്‍ അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ഇന്‍സ്റ്റാഗ്രാമിലൂ ടെ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, കഴിഞ്ഞദിവസം ഈരാറ്റുപേട്ടയില്‍ എത്തി ലോഡ്ജി ല്‍ മുറിയെടുത്തു. സ്‌കൂളിന് സമീപമെത്തിയ ഇയാള്‍ കുട്ടിയെ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റികൊണ്ടു പോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടിയെ സ്‌കൂളിന് സമീപം ഇറക്കിവിട്ട ശേഷം യുവാവ് കടന്നുകളയുകയും ചെയ്തു.
സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊ ഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി യെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നുംതന്നെ ഇല്ലാതിരുന്ന കേസില്‍ ഇന്‍സ്റ്റാഗ്രാം അക്കൗ ണ്ട് വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു ദിവസത്തിനുള്ളില്‍ പ്രതി കണ്ണൂരില്‍ നി ന്നും വലയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതി യെ റിമാന്‍ഡ് ചെയ്തു.