സീറോ മലബാര്‍ സിനഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കുവൈറ്റിലെ ഏക അ ല്മായ സം ഘടനയായ എസ്എംസിഎ കുവൈറ്റിന്റെ 27-ാം കേന്ദ്ര ഭരണ സമിതി സത്യപ്രതി ജ്ഞ ചെയ്ത് ചുമത ലയേറ്റു
കുവൈറ്റ് : സീറോ മലബാര്‍ സിനഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കുവൈറ്റിലെ ഏക അല്മാ യ സംഘടനയായ എസ്എംസിഎ കുവൈറ്റിന്റെ 27-ാം കേന്ദ്ര ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് ചുമ തലയേറ്റു. രണ്ടു മാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രക്രിയയകള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അഡ്വ. ബെന്നി തോമസ് നാല്പതാംകളം നേതൃത്വം നല്‍കി.
സംഘടനയുടെ 2022-2023 വര്‍ഷത്തെ പ്രസിഡന്റായി സാന്‍സിലാല്‍ പാപ്പച്ചന്‍ ചക്യത്ത്, ജനറല്‍ സെക്രട്ട റിയായി ഷാജിമോന്‍ ജോസഫ് ഈരേത്ര, ട്രഷററര്‍ ജോസ് മത്താ യി പൊക്കാളിപ്പടവില്‍ എന്നിവര്‍ ചുമത ലയേറ്റു. ബോബി തോമസ്(അബ്ബാസിയ), സന്തോഷ് ജോസഫ് വടക്കേമുണ്ടാനിയില്‍(ഫാഹേല്‍) സുനില്‍ തോമസ് തൊടുക (സാല്‍ മിയ) ജിസ് എം ജോസ് (സിറ്റി ഫര്‍വാനിയ) എന്നിവരാണ് വിവിധ ഏരിയകളു ടെ ജനറല്‍ കണ്‍വീനര്‍മാര്‍.
മറ്റു ഭാരവാഹികള്‍ :
വൈസ് പ്രസിഡന്റ് : ബോബിന്‍ ജോര്‍ജ്
ജോയിന്റ് സെക്രട്ടറി : ജിജിമോന്‍ കുര്യാള
ഓഫീസ് സെക്രട്ടറി : ഫ്രാന്‍സിസ് പോള്‍
ജോയിന്‍ ട്രഷറര്‍ : കുര്യാക്കോസ് മുണ്ടിയാനി
ബാല ദീപ്തി ചീഫ് കോ-ഓഡിനേറ്റര്‍ : ജിമ്മി സ്‌കറിയ
ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കണ്‍വീനര്‍ : ജിമ്മി ആന്റണി
കള്‍ച്ചറല്‍ കണ്‍വീനര്‍ : തോമസ് കറുകക്കളം,
സോഷ്യല്‍ വെല്‍ഫെയര്‍ കണ്‍വീനര്‍ : ബെന്നി തോമസ് ചെരപ്പറമ്പന്‍
മീഡിയ കണ്‍വീനര്‍ : അനൂപ് ആന്‍ഡ്രൂസ് ആലനോലി
1995ല്‍ സ്ഥാപിതം ;
കര്‍മരംഗത്ത് ത്രിതല ഭരണ സംവിധാനം
1995 ല്‍ കുവൈറ്റില്‍ സ്ഥാപിതമായ എസ്എംസിഎ സാമൂഹിക, സാംസ്‌കാരിക, ആധ്യാത്മിക മേഖ ലകളില്‍ കഴിഞ്ഞ 25 വര്‍ഷക്കാലമായി വളരെ ശ്രദ്ധേയമായ സാന്നിധ്യമായി നിലകൊള്ളുന്നു. ലോ കത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് മറ്റു ഗള്‍ഫ് രാ ജ്യങ്ങളില്‍ സീറോ മലബാര്‍ അല്മായ കൂ ട്ടായ്മകള്‍ രൂപം കൊള്ളാന്‍ ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനമായി.
കോവിഡ്കാല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, രോഗികള്‍ക്കും അശരണര്‍ക്കും സാമ്പത്തിക സഹായങ്ങ ള്‍, ഭവന നിര്‍മാ ണ പദ്ധതികള്‍, മലയാള ഭാഷാ പഠന പദ്ധതി, നിര്‍ധന കുട്ടി കള്‍ക്ക് വിദ്യാഭ്യാസ സ ഹായ പദ്ധതി തുടങ്ങി നിരവധി പ്രവ ര്‍ത്തനങ്ങള്‍ക്കൊപ്പം മരണപ്പെടുന്ന അംഗങ്ങള്‍ക്ക് ഫാമിലി ബെനിഫിറ്റ് സ്‌കീം ഉള്‍പ്പെടെ വര്‍ഷങ്ങളായി നടപ്പിലാക്കുന്നു.
സോണ്‍, ഏരിയ, കേന്ദ്രകമ്മിറ്റി എന്നിങ്ങനെ ത്രിതല ഭരണ സംവിധാനമുള്ള എസ്എംസിഎ ഉപവി ഭാഗങ്ങളായി,രജത ജൂബിലി നിറവില്‍ കുട്ടികളുടെ ബാലദീപ്തിയും യുവജനങ്ങളുടെ എസ്എം വൈഎം പ്രവര്‍ത്തിക്കുന്നു.