സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍ നിയമനത്തിലെ രാഷ്ട്രീയ സമ്മര്‍ദത്തിനെതിരെ രൂക്ഷ പ്രതി കരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ചാന്‍സലര്‍ പദവി ഒഴിയാനും സന്നദ്ധനാണെന്നും അ റിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഗവ ര്‍ണര്‍ കത്ത് നല്‍കി
തിരുവനന്തപുരം: സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍ നിയമനത്തിലെ രാഷ്ട്രീയ സമ്മര്‍ദത്തിനെ തിരെ രൂക്ഷ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലര്‍ പദവി ഒഴിയാനും സന്ന ദ്ധനാണെന്നും അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ കത്ത് നല്‍ കി. അടുത്തിടെ വിവാദമായ കണ്ണൂര്‍,കാലടി സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍ നിയമനമാണ് രൂക്ഷവിമര്‍ശനത്തിലേക്ക് നയിച്ചത്.ഗവര്‍ണറുടെ കടുത്ത പ്രതിഷേധം അസാധാരണമാണ്.
ഇങ്ങനെയാണെങ്കില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പരമാധികാര പദവി താന്‍ ഒഴിഞ്ഞു ത രാമെന്നും സര്‍ക്കാരിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നും കത്തില്‍ കടുത്ത ഭാഷയില്‍ തന്നെ ഗവര്‍ണര്‍ പറയുന്നുണ്ട്. പദവി റദ്ദാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടു വന്നാല്‍ ഒപ്പിട്ട് നല്‍കാമെന്നും അദ്ദേ ഹം കത്തില്‍ വ്യക്തമാക്കു ന്നു.
കാലടി സര്‍വകലാശാല വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി പേരുകള്‍ നല്‍കാത്തതും ഗവര്‍ണറുടെ പ്രതിഷേധത്തിന് കാരണമാണ്.പട്ടിക നല്‍കാത്തതിനാല്‍ സെര്‍ച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ ഒറ്റപ്പേര് വിസി സ്ഥാനത്തേക്ക് രാജ്ഭവന് നല്‍കി. ഇതില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തി രേഖപ്പെടു ത്തി.സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവര്‍ണര്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു.
വൈസ് ചാന്‍സലറും, പ്രോ വൈസ് ചാന്‍സലറും ഒരേസമയം വിരമിക്കുന്നത് കാലടി സര്‍വകലാശാലയി ല്‍ ഇതാദ്യമാണ്. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എംകെ ജയരാജിനാണ് സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധിക ചുമതല.ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് ഒരു വൈസ് ചാന്‍സലര്‍ക്ക് അതേ സര്‍വകലാശാലയില്‍ കാലാവധി നീട്ടി പുനര്‍നിയമനം നല്‍കുന്നത്. കണ്ണൂ ര്‍ സര്‍വകലാശാലാ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കാലാവധി അവസാനിക്കുന്ന അന്ന് തന്നെ പു നര്‍നിയമനം നല്‍കി കത്ത് നല്‍കിയത്.
ചാന്‍സലറുടെ അധികാരം സര്‍ക്കാരിന്റെ ഔദാര്യമല്ല. ഭരണഘടനാദത്തമാണെന്നും കത്തിലുണ്ട്. കലാമ ണ്ഡലം വിസി ഫയല്‍ ചെയ്ത കേസിനെക്കുറിച്ചും ഗവര്‍ണര്‍ കത്തില്‍ പരാമര്‍ശിക്കുന്നു.നാല് ദിവസം മു മ്പാണ് ഗവര്‍ണര്‍ ആദ്യം എതിര്‍പ്പറിയിച്ച് കത്ത് നല്‍കിയത്. ഇതിന് ഗവര്‍ണറെ വിശ്വാസത്തില്‍ എടുക്കു മെന്ന് സര്‍ക്കാര്‍ മറു പടിയും നല്‍കിയിരുന്നു.