സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ മരവിപ്പിച്ച ലീവ് സറണ്ടര്‍ പുനഃസ്ഥാപിച്ചു. കോവിഡ് കാലത്ത് താല്‍ക്കാലികമായി മരവിപ്പിച്ച ലീവ് സറണ്ടര്‍ ആണ് പുനഃസ്ഥാ പിച്ചത്. അടുത്ത മാര്‍ച്ച് 20 മുതല്‍ തുക പിഎഫ് അക്കൗണ്ടിലിടും
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ മരവിപ്പിച്ച ലീവ് സറണ്ടര്‍ പുനഃസ്ഥാപിച്ചു. കോവിഡ് കാലത്ത് താല്‍ക്കാലികമായി മരവിപ്പിച്ച ലീവ് സറണ്ടര്‍ ആണ് പുനഃസ്ഥാപിച്ചത്.അടുത്ത മാര്‍ച്ച് 20 മുതല്‍ തുക പിഎഫ് അക്കൗണ്ടിലിടും. തുക പിന്‍വലിക്കുന്നതിന് നാലുവര്‍ഷത്തെ ലോക് ഇന്‍ പിരി യഡുണ്ട്.
2022-23 സാമ്പത്തിക വര്‍ഷത്തെ സറണ്ടര്‍ ചെയ്യാവുന്ന ആര്‍ജിതാവധി (ഏണ്‍ഡ് ലീവ്) തുക പ്രോവിഡ ന്റ് ഫണ്ട് അക്കൗണ്ടില്‍ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സറ ണ്ടര്‍ ആനുകൂല്ല്യം മരവിപ്പിച്ചിരിക്കുകയായിരുന്നു.
2023 മാര്‍ച്ച് 20 മുതല്‍ പ്രാബല്ല്യത്തില്‍ വരുന്ന വിധത്തില്‍ പി എഫില്‍ ലയിപ്പിക്കാനാണ് അനുമതി. അ ന്നു മുതല്‍ നാലുവര്‍ഷത്തിനുശേഷമേ പിന്‍വലിയ്ക്കാനാകൂ എന്ന വ്യവസ്ഥയിലാണ് ലയിപ്പിക്കുന്നത്.