സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വക ക്ഷിയോഗത്തില്‍ ധാരണ. രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തെട പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ കര്‍ഫ്യൂ തുടരാനും യോഗം നിര്‍ദേശിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വക ക്ഷിയോഗത്തില്‍ ധാരണ. രോഗവ്യാപനം തടയുക യെന്ന ലക്ഷ്യത്തെട പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ കര്‍ഫ്യൂ തുടരാനും യോഗം നിര്‍ദേശിച്ചു.
കടകളുടെ പ്രവര്‍ത്തനം രാത്രി 7.30 വരെയെന്നത് തുടരണമെന്നും യോഗത്തില്‍ ധാരണയായി. രോഗവ്യാപനം രൂക്ഷമായ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമാക്കും. ലോ ക്ഡൗണിലൂടെ പൂര്‍ണമായും അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ കടുത്ത നിയന്ത്രണങ്ങളാകും ഇനിയുണ്ടാകുക.
വോട്ടെണ്ണല്‍ ദിനമായ അടുത്ത ഞായറാഴ്ച ആഹ്ലാദപ്രകടനവും കൂട്ടംചേരലും ഒഴിവാക്കാന്‍ അത തു രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വമേധയാ നിര്‍ദേശിക്കണമെന്ന തീരുമാനമാണ് യോഗത്തിലുണ്ടായത്.
ലോക്ഡൗണ്‍ ഒഴിവാക്കിയുള്ള പ്രതിരോധനടപടികളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൂര്‍ണമായ അടച്ചിട ലിനോട് എല്‍ഡിഎഫും യോജിപ്പില്ലായിരുന്നു. പൂര്‍ണ ലോ ക്ഡൗണ്‍ തൊഴില്‍നഷ്ടത്തിനും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിക്കും ഇടയാ ക്കു മെന്നാണു സ ര്‍ക്കാരിന്റെ നിലപാട്. ഏതുസാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമായതിനാല്‍ അടച്ചിടല്‍ ഒഴിവാക്കാമെന്ന വിലയിരുത്ത ലാണ് ഇതുവരെയുള്ളത്.