ഇന്ത്യ ഇന്റര്‍നാഷണല്‍ സീഫുഡ് ഷോയുടെ (ഐഐഎസ്എസ്) 23-ാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അ സോസിയേഷന്‍ ഓഫ് ഇന്ത്യയും (എസ്ഇഎഐ) സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും (എംപിഇഡിഎ) സംയുക്ത മായാണ് ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നത്
കൊല്‍ക്കത്ത: സമുദ്രോത്പന്ന കയറ്റുമതി വരുമാനം 2025-ഓടെ 14 ബില്യണ്‍ യുഎസ് ഡോളറായി ഇരട്ടി യാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ സ ഹമന്ത്രി അനുപ്രിയ പട്ടേല്‍. 2021-22 കാലയളവില്‍ 7.76 ബില്യണ്‍ യു.എസ്. ഡോളറിന്റെ (575.86 ബില്യണ്‍ രൂപ) 13,69,264 ടണ്ണെന്ന എക്കാല ത്തെയും ഉയര്‍ന്ന സമുദ്രോ ത്പന്ന കയറ്റുമതിയാണ് ഇന്ത്യ ചെയ്തത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 14 ബില്യ ണ്‍ ഡോളര്‍ വിറ്റുവരവാണ് ലക്ഷ്യമിടുന്നെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ ഇന്റര്‍നാഷണല്‍ സീഫുഡ് ഷോയുടെ (ഐഐഎസ്എസ്) 23-ാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു മന്ത്രി. സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അ സോസിയേഷന്‍ ഓഫ് ഇന്ത്യയും (എ സ്ഇഎഐ) സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും (എംപിഇഡിഎ) സംയുക്തമായാണ് ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമുദ്രോത്പന്ന കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രാജ്യ ത്തെ കാര്‍ഷിക കയറ്റുമതിയുടെ 17 ശതമാനവും മത്സ്യവും അനുബ ന്ധ ഉല്‍പന്നങ്ങളുമായി ബന്ധപ്പെ ട്ടതാണെന്നും മന്ത്രി പറഞ്ഞു. മത്സ്യ ഉല്‍പാദനത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനവും അക്വാകള്‍ച്ചര്‍ വ്യ വസായത്തില്‍ രണ്ടാം സ്ഥാന വും സമുദ്രവിഭവ കയറ്റുമതിയില്‍ നാലാം സ്ഥാനവും ഇന്ത്യയ്ക്കുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കയറ്റുമതിയില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കും.
ചെമ്മീന്‍/മത്സ്യ തീറ്റ ചേരുവകളുടെ ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാരിന്റെ നട പടി ഉല്പാദനച്ചെലവ് കുറയ്ക്കുകയും അക്വാകള്‍ച്ചര്‍ വ്യവസായ ത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിപണ നത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. ഫിഷ് മീല്‍/ക്രില്‍ മീല്‍, വൈറ്റമിന്‍ പ്രീമി ക്‌സുകള്‍ എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചതിനൊപ്പം ഫിഷ് ലിപിഡ് ഓയിലിനും ആല്‍ഗല്‍ പ്രൈമിനും 30ല്‍ നിന്ന് 15 ശതമാനമായി കുറച്ചത് അക്വാകള്‍ച്ചര്‍ മേഖലയിലുള്ള കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
കയറ്റുമതി പ്രോത്സാഹന പദ്ധതി നടപ്പാക്കുക വഴി ആര്‍ഒഡിടിഇപി (റെമിഷന്‍ ഓഫ് ഡ്യൂട്ടീസ് ആന്‍ഡ് ടാക്‌സസ് ഓണ്‍ എക്‌സ്‌പോര്‍ട്ടട്ട് പ്രോഡക്ട്‌സ്) യിലൂടെ കയറ്റുമതി ചെയ്യാവുന്ന ഭൂരിഭാഗം മത്സ്യബന്ധന ഉല്പന്നങ്ങള്‍ക്കും അതിന്റെ നിരക്കിലും പരിധിയിലും അനുകൂലമായ പരിഷ്‌കരണം വരുത്തിയതായി മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പ്രധാന വിദേശനാണ്യ വരുമാനം നല്‍കുന്ന ശീതീകരിച്ച ചെമ്മീനിന്റെ നിരക്കും പരിധിയും യഥാക്രമം 2.5ല്‍ നിന്ന് 3.1 ശതമാനമായും 16 രൂപയില്‍ നിന്ന് 42 ആയി സര്‍ക്കാ ര്‍ ഉയര്‍ത്തിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ മത്സ്യബന്ധന മേഖലയുടെ സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ വികസനത്തിലൂടെ നീല വിപ്ലവം കൊണ്ടുവരുന്നതില്‍ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന (പിഎംഎംഎസ് വൈ) നിര്‍ണാ യക പങ്ക് വഹിക്കുന്നുണ്ട്. 2020-ല്‍ കൊണ്ടുവന്ന ഈ പദ്ധതിയ്ക്കായി 20,050 കോടി രൂപയാണ് വകയിരു ത്തിയിട്ടുള്ളത്. ഇതിലൂടെ രാജ്യത്തിന്റെ സമുദ്രോത്പാദന ശേഷി, ഉത്പാദനക്ഷമത, തീവ്രത, വൈവിധ്യ വല്‍ക്കരണം, കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ ഉത്പാദനപരമായ ഉപയോഗം, കയറ്റുമതി എന്നിവ വര്‍ധി ച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യൂറോപ്പിലെ സമുദ്രോത്പന്ന വിപണിയില്‍ ആഴത്തില്‍ സാന്നിധ്യമറിയിക്കുകയെന്ന ലക്ഷ്യത്തോടെ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ഈ വര്‍ഷം പകുതിയോടെ ജി 20 രാജ്യങ്ങള്‍ തമ്മിലുള്ള സമുദ്രോത്പന്ന ഏകോപനത്തിനായി സമ്മേളനം നടത്തും. ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന ഇറക്കുമതിയില്‍ മൂന്നാം സ്ഥാനത്തുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ വ്യാപാര നിയന്ത്രണ ങ്ങളെക്കുറിച്ചും കയറ്റുമതി സാധ്യതകളെക്കുറിച്ചും ഇന്ത്യയുടെ സമുദ്രോത്പന്ന വ്യവസായത്തിലെ വിവി ധ പങ്കാളികളെ ബോധവാന്‍മാരാക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
ജി 20 രാജ്യങ്ങളില്‍ നിന്നുള്ള ചെമ്മീന്‍ വിതരണ ശൃംഖലയിലെ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്നതി നായുള്ള സമ്മേളനവും (ഷ്‌റിമ്പ് കോണ്‍ഫറന്‍സ്) ജി 20 രാജ്യങ്ങ ള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ മികച്ച 20 സമുദ്രോത്പന്ന വിപണികളില്‍ നിന്നുള്ള അംബാസഡര്‍മാരെ ക്ഷണിച്ചുകൊണ്ട് ന്യൂഡല്‍ഹിയില്‍ ഫിഷ് ഫുഡ് ഫെസ്റ്റിവലും എം പിഇഡിഎ ഈ വര്‍ഷം സംഘടിപ്പിക്കും.
ഇന്ത്യയിലെ ചെമ്മീന്‍ ചരക്കുകള്‍ രോഗമുക്തമാണെന്ന് ഉറപ്പാക്കാന്‍ എംപിഇഡിഎയുടെ ഗവേഷണ വി ഭാഗമായ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍ ചെന്നൈ യില്‍ ക്വാറന്റൈന്‍ കേന്ദ്രം സ്ഥാപിച്ചിട്ടു ണ്ട്. ഈ സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രമായ ഇവിടെ ഇറക്കുമതി ചെയ്ത വിത്ത് ചെമ്മീന്‍ ശേ ഖരം പരിശോധിക്കും. ഇതിനു പുറമേ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്ന് വികസിപ്പിച്ച ടൈഗര്‍ ഇനം ചെമ്മീനിന്റെ വിത്ത് ചെമ്മീന്‍ ഉത്പാദന കേന്ദ്രം വിശാഖപട്ടണത്ത് സ്ഥാപിക്കും.
പശ്ചിമ ബംഗാളിന്റെ വാര്‍ഷിക ആവശ്യം 19.2 ലക്ഷം മെട്രിക് ടണ്‍ ആയിരിക്കുമ്പോള്‍ 1.96 ലക്ഷം മെട്രിക് ടണ്‍ സമുദ്രോത്പന്നമാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നതെന്ന് പശ്ചിമബംഗാള്‍ പഞ്ചായത്ത്- ഗ്രാമവി കസന മന്ത്രി പ്രദീപ് മജുംദാര്‍ പറഞ്ഞു. ഈ വിടവ് നികത്തേണ്ടതുണ്ടെന്നും ഐഐഎസ്എസ് 2023 പോലെയുള്ള സമ്മേളനങ്ങള്‍ ക്കുള്ള പ്രിയപ്പെട്ട വേദിയായി ഇനിയും പശ്ചിമ ബംഗാളിനെ തിരഞ്ഞെ ടുക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം സമുദ്ര സമുദ്രോത്പന്ന മേഖലയെ ഉത്തേജിപ്പിക്കാന്‍ സഹായകമാകുമെന്നും ഇത് രാജ്യത്തി ന്റെ കിഴക്കന്‍ തീരത്തിന് വളരെയധികം ഗുണം ചെയ്യുമെന്നും പ ശ്ചിമ ബംഗാള്‍ ഫിഷറീസ് സഹമന്ത്രി ബിപ്ലബ് റോയ് ചൗധരി പറഞ്ഞു.
ഒരു ദശാബ്ദത്തിനുള്ളില്‍ ലോകത്തിലെ സമുദ്രോത്പന്നങ്ങളുടെ ഉത്പാദത്തിന്റെ 10 ശതമാനം ഇന്ത്യയ്ക്ക് സംഭാവന ചെയ്യാനുള്ള ശ്രമമുണ്ടാകണമെന്ന് കേന്ദ്ര വാണിജ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ ഐഎഎസ് പറഞ്ഞു. അത്തരമൊരു കാഴ്ചപ്പാടിലൂടെ ദശലക്ഷക്കണക്കിന് തൊഴിലവസര ങ്ങള്‍ സൃഷ്ടിക്കാനും രാജ്യ ത്തെ അക്വാ കര്‍ഷകരുടെ ഉപജീവന നിലവാരം ഉയര്‍ത്താനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുടേയും യുകെയുടേയും സ്വതന്ത്ര വ്യാപാര കരാറുകള്‍ക്കായുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ വേഗത്തിലാക്കാന്‍ എസ്ഇഎഐ ദേശീയ പ്രസിഡന്റ് ജഗദീഷ് ഫോഫാന്‍ഡി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സമ്മേളനത്തെ സ്വാഗതം ചെയ്ത എംപിഇഡിഎ ചെയര്‍മാന്‍ ദൊഡ്ഡ വെങ്കടസ്വാമി ഇന്ത്യയുടെ സമുദ്രോ ത്പന്ന മേഖലയുടെ വളര്‍ച്ചയില്‍ സംസ്ഥാനങ്ങളുടെ നിര്‍ണ്ണായക പങ്കിനെ കുറിച്ച് സംസാരിച്ചു. എസ്ഇ എഐ പ്രസിഡന്റ് (പശ്ചിമ ബംഗാള്‍ മേഖല) രാജര്‍ഷി ബാനര്‍ജി നന്ദി പറഞ്ഞു.
യൂറോപ്യന്‍ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ സീഫുഡ് ഷോയില്‍ ജി 20 രാജ്യങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇന്റര്‍നാഷണല്‍ ബയര്‍ സെല്ലര്‍ മീറ്റും നടക്കുന്നുണ്ട്. സമ്മേളനത്തിന് സമാന്തരമായി ജി 20 രാജ്യങ്ങ ളെക്കുറിച്ചുള്ള പ്രത്യേക സാങ്കേതിക സെഷനും സംഘടിപ്പിക്കുന്നുണ്ട്.
7,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന 350-ലധികം സ്റ്റാളുകളിലായി ഓട്ടോമേറ്റഡ്, ഐടി-എയ്ഡഡ് ടെക്‌നോളജി, മൂല്യവര്‍ദ്ധനവിനായുള്ള ഊര്‍ജ്ജ-കാര്യക്ഷമമായ സംവിധാനങ്ങള്‍ എന്നിവയെ അടി സ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി 5000-ത്തിലധികം പ്രതിനിധികള്‍ സീഫുഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്.