കെ റെയിലിനെതിരെ യുഡിഎഫ് നടത്തുന്ന സമരം സുപ്രീം കോടതിക്കെതിരെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീം കോടതി വിധി ക ണക്കിലെടുത്ത് നിയമവാഴ്ചയോടും ജ്യൂഡിഷ്യറിയോടും കൂറുള്ളവരാണെങ്കില്‍ സമരം നിര്‍ത്തിവയ്ക്കുകയാണ് വേണ്ടതെന്നും കോടിയേരി
കൊച്ചി: കെ റെയിലിനെതിരെ യുഡിഎഫ് നടത്തുന്ന സമരം സുപ്രീം കോടതിക്കെതിരെയെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീം കോടതി വിധി കണക്കിലെടുത്ത് നിയമ വാഴ്ചയോടും ജ്യൂഡിഷ്യറിയോടും കൂറുള്ളവരാണെങ്കില്‍ സമരം നിര്‍ത്തിവയ്ക്കുകയാണ് വേണ്ടതെന്നും കോടിയേരി ആവശ്യപ്പെട്ടു. പ്രതിപക്ഷം പുനര്‍ചിന്തനത്തിന് തയ്യാറാകണമെന്നും പറഞ്ഞു. എറണാ കുളം ലെനന്‍ സെന്ററില്‍ സിപിഎം നവകേരളത്തിനുള്ള പാര്‍ട്ടി കാഴ്ചപ്പാട് പൊതുജനാഭിപ്രായം സമാഹ രിക്കുന്ന വെബ്പേജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
സില്‍വര്‍ ലൈന്‍ സര്‍വെ നടത്താന്‍ സുപ്രീം കോടതി അനുവാദം നല്‍കിയതാണ്. സുപ്രീം കോടതി വി ധിക്ക് മുന്‍പുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത്. സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കായി സ്ഥാപിച്ച കല്ലുകള്‍ പിഴു തെറിഞ്ഞത് വീട്ടുകാരല്ല. യുഡിഎഫുകാരാണ്. യുഡിഎഫ് പിഴുത കല്ലുകള്‍ വീട്ടുകാര്‍ തന്നെ സ്ഥാപി ക്കുകയും ചെയ്തിട്ടുണ്ട്. അതിന് എല്‍ഡിഎഫ് സഹായിക്കുമെന്നും കോടിയേരി പറഞ്ഞു.
ഇപ്പോള്‍ കല്ലിടുന്നത് സാമൂഹ്യാഘാതപഠനത്തിനാണ്. സില്‍വര്‍ ലൈനിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കേ ണ്ടി വരുമ്പോള്‍ അവര്‍ക്ക് നോട്ടീസ് നല്‍കും. അതിന് ശേഷം പബ്ലി ക് ഹിയറിങ് നടത്തും. വീടും കെട്ടിട ങ്ങളും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസം എങ്ങനെ വേണമെന്ന കാര്യം അവരുമായി ചര്‍ച്ച ചെയ്യും. അതില്‍ വിദഗ്ധ രും ജനപ്രതിനിധികളുമുണ്ടാകും. ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ടപരി ഹാരം നല്‍കും. അവരുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും നഷ്ടപരിഹാരം തീരുമാനിക്കുക. സില്‍വര്‍ ലൈന്‍ സംബന്ധിച്ച് എല്‍ഡിഎഫില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്നും കോടിയേരി പറഞ്ഞു.
‘പണിമുടക്ക് പ്രതിപക്ഷ നേതാവിന്റെ സംഘടനയുംകൂടി ഉള്‍പ്പെട്ടത്’
രാജ്യവ്യാപക പണിമുടക്ക് പ്രതിപക്ഷ നേതാവിന്റെ സംഘടനകൂടി ഉള്‍പ്പെട്ട സമരമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഐഎന്‍ടിയുസിയുടെ പല യൂണിയ നുകളുടെയും നേതാവാണ് വി ഡി സതീശന്‍. കോണ്‍ഗ്രസുമായി അതിന് ബന്ധമില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും കോടിയേരി പറഞ്ഞു.
ഇന്നലത്തെ പണിമുടക്ക് സിപിഎം നടത്തിയതല്ല. പത്ത് കേന്ദ്ര സംഘടനകള്‍ ചേര്‍ന്ന് നടത്തിയ പണിമുടക്കാണ്. പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടികൂടി പങ്കെടുത്ത പണിമുട ക്കാണ്. ഐഎന്‍ടിയു സി അതിലെ പ്രധാന സംഘടനയായിരുന്നു. ചിലയിടത്ത് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെ ട്ടിട്ടുണ്ട്. അത്തരം സംഭവങ്ങള്‍ ഒഴിവാക്കണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. പൊതുവില്‍ സമാധാനപരമായിട്ടുതന്നെയാണ് സമരം നടന്നത്. വന്‍തോതിലുള്ള തൊഴിലാളി പങ്കാളിത്തം ഈ സമരത്തില്‍ ഉണ്ടായിരുന്നു എന്നാതാണ് അതിന്റെ പ്രത്യേകത.