കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് പതിനേഴു റേഷന്‍ വ്യാപാരികള്‍ കോവിഡ് ബാധിച്ചു മരിച്ചു. അഞ്ഞൂറില്‍പ്പരം പേര്‍ രോഗം ബാധിച്ചു ചികിത്സയിലാണ്. വ്യാപാരികളും കടകളിലെ സഹായികളുമാണ് കോവിഡ് ബാധിച്ചു മരിച്ചത്
കൊച്ചി : കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് പതിനേഴു റേഷന്‍ വ്യാപാരികള്‍ കോവിഡ് ബാധിച്ചു മരിച്ചു. അഞ്ഞൂറില്‍പ്പരം പേര്‍ രോഗം ബാധിച്ചു ചികിത്സയിലാണ്. വ്യാപാരികളും കട കളിലെ സഹായികളുമാണ് കോവിഡ് ബാധിച്ചു മരിച്ചത്. റേഷന്‍ കടകളിലൂടെ കോവിഡ് ദുരിതാ ശ്വാസ കിറ്റുകളടക്കം വിതരണം ചെയ്യേണ്ട സാഹചര്യത്തില്‍ എല്ലാ റേഷന്‍ വ്യാപാരി കള്‍ക്കും വാക്‌സിനേഷന്‍ നല്‍കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
സംസ്ഥാന വ്യാപകമായി പതിനാലായിരത്തിലധികം റേഷന്‍ കടകളാണുള്ളത്. ജീവനക്കാരടക്കം ഇരുപതിനായിരത്തോളം പേര്‍ക്കാണ് വാക്‌സിന്‍ വേണ്ടത്. രണ്ടു കോടിയില്‍പ്പരം ജനങ്ങളുമായി ഇവര്‍ ഓരോ മാസവും ഇടപഴകുന്നുണ്ട്. മൂവായിരത്തോളം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്‌സി നെങ്കിലും എടുത്തിട്ടുണ്ട്. അവശേഷിക്കുന്നവര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ നല്‍കണമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.