കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സാമ്പ ത്തിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട്‌പോയെ മതിയാകൂ. പ്രഖ്യാപിച്ച നിയന്ത്രണ ങ്ങള്‍ കര്‍ശനമാക്കും
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂ ര്‍ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സാമ്പത്തിക പ്രവര്‍ത്തന ങ്ങള്‍ മുന്നോട്ട് കൊണ്ട്‌പോയെ മതിയാകൂ. പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. സമ്പൂര്‍ണ ലോ ക്ക് ഡൗണ്‍ ഇല്ലാത്തൊരുസാഹചര്യം നിലനിര്‍ത്താന്‍ ഓരോരുത്തരും വിചാരിക്കണമെന്നും ആരോഗ്യമ ന്ത്രി പറഞ്ഞു.
പൂര്‍ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കും. അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലി ക്കണം. വിദേശത്ത് നിന്ന് വരുന്നവര്‍ക്കുള്ള ക്വാറന്റീന്‍ മാനദണ്ഡം കേന്ദ്ര നിര്‍ദേശമനുസരിച്ചാണ് മാറ്റിയി രിക്കുന്നത്. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ച തെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി മാ ധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ വിദേശത്ത് നിന്ന് വരുന്ന എല്ലാവരും നിര്‍ബന്ധമായി ഏഴു ദിവസം ക്വാറ ന്റൈനില്‍ കഴിയണം. എട്ടാം ദിവസം പരിശോധന നടത്തി നെഗറ്റീവായാല്‍ വീണ്ടും ഏഴുദിവസം കൂടി സ്വയം നിരീക്ഷണത്തി ല്‍ കഴിയണം. സംസ്ഥാനത്ത് ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ക്കാണ് കൂടുതലായും ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അ തിനാല്‍ വിദേശത്ത് നിന്ന് വരുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
ഒമിക്രോണ്‍ അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ്. ഒരാള്‍ക്ക് രോഗം വന്നാല്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും രോഗം വരാന്‍ സാധ്യത കൂടുതലാണ്. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് പുറമേയ്ക്ക് ല ക്ഷണങ്ങള്‍ ഒന്നും കാണിച്ചില്ലെങ്കിലും രോഗം പിടിപെടാം. ഇവരില്‍ നിന്ന് പ്രായമായവര്‍ക്കും മറ്റു ഗുരു തര രോഗമുള്ളവര്‍ക്കും രോഗം പകരാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.
കാണാതായ ഫയലുകള്‍ കോവിഡ്കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്ന് മന്ത്രി
ആരോഗ്യ വകുപ്പിലെ കാണാതായ ഫയലുകള്‍ കോവിഡ്കാല ഇടപാടുമായി ബന്ധപ്പെട്ടതല്ല. വ ളരെ പഴയ ഫയലുകളാണ് കാണാതായതെന്നും കെഎംഎസ്‌സിഎല്‍ രൂപീകൃതമായതിന് മു മ്പുള്ള ഫയലുകളാണിതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് തന്നെയാണ് ഫയലുകള്‍ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയത്. വകുപ്പ് സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു. സംഭ വത്തില്‍ ഇപ്പോള്‍ ധ നവകുപ്പും ആന്വേഷിക്കുന്നുണ്ട്. പരാതിയെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. ഇക്കാരണ ത്താലാണ് ധനവകുപ്പിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ വിപുലമായ അന്വേഷണത്തിലേക്ക് നീങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.










