ബെവ്ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കി. സാമൂഹിക അകലം ഉറപ്പുവരുത്തി വില്‍പന നടത്താനാണ് തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവിന്റെ ഭാഗമായി ബെവ്‌കോ വില്‍പന ശാല കളും ബാറുകളും നാളെ പ്രവര്‍ത്തിക്കും. ബെ വ്ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കി. സാമൂ ഹിക അകലം ഉറപ്പുവരുത്തി വില്‍പന നടത്താനാണ് തീരുമാനം. തിരക്ക് ഒഴിവാക്കാന്‍ മൊബൈ ല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വില്‍പ്പനയ്ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, ആപ്പിന്റെ പ്രായോഗിക പ്രശ് നങ്ങള്‍ കണക്കിലെടുത്താണ് സാമൂഹിക അകലം ഉറപ്പു വരുത്തി വില്‍പന നടത്താന്‍ തീരുമാനിച്ചത്.
ഷോപ്പുകള്‍ വൃത്തിയാക്കാന്‍ റീജനല്‍ മാനേജര്‍മാര്‍ക്കും മാനേജര്‍മാര്‍ക്കും ബവ്‌കോ എംഡി നി ര്‍ദേശം നല്‍കി. കോവിഡ് രണ്ടാം വ്യാപനത്തി ന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26നാണ് സംസ്ഥാന ത്തെ മദ്യവില്‍പന ശാലകള്‍ അടച്ചത്.
വ്യാഴാഴ്ച മദ്യവില്‍പ്പന പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന കേന്ദ്രങ്ങളിലും ബാറുകളിലും എത്തുന്നവര്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലി ക്കുകയും വേണം. ഇക്കാര്യം ഉറപ്പാക്കുന്നതിന് പൊലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങള്‍ ക്ക് സമീപം പട്രോളിങ് കര്‍ശനമാക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി.