മിക്ക ദിവസങ്ങളിലും ഇരുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഒറ്റയടിക്ക് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാവുന്ന സ്ഥിതിയില്ലെന്നാണ് പൊതു വി ലയിരുത്തല്‍
തിരുവനന്തപുരം : ഇപ്പോഴത്തെ രീതിയില്‍ രോഗനിരക്ക് തുടരുകയാണെങ്കില്‍ ലോക്ഡൗണ്‍ നീട്ടേണ്ടിവരുമെന്ന് സര്‍ക്കാര്‍ നിലപാട്. ഇക്കാ ര്യത്തില്‍ വരുംദിവസങ്ങളിലെ രോഗവ്യാപന തോതുകൂടി പരിശോധിച്ച് തീരുമാനമെടുക്കാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ വ്യക്ത മാകും.സംസ്ഥാനത്ത് ഈ മാസം 30 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
അതെസമയം രോഗവ്യാപനം കുറഞ്ഞ ജില്ലകളില്‍ ജീവസന്ധാരണത്തിന് ആവശ്യമായ മേഖല കള്‍ തുറക്കുന്നതിന് പ്രാമുഖ്യം നല്‍കുന്ന കാര്യമാണ് സര്‍ക്കാരിന്റെ സജീവ പരിഗണനയിലുള്ളത്. രോഗം സ്ഥിരീകരിക്കുന്നവരുടെ കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി നിരക്ക് 22.2 ശതമാനമാണ്. എന്നാല്‍ രോഗികളുടെ എണ്ണം കൂടുതലുള്ള ജില്ലകളില്‍ രോഗസ്ഥിരീകരണനിരക്ക് 25 ശതമാനത്തിന് മുകളിലാണ്.
സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ മാത്രമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്നത്. അതെസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് നേരിയ കുറവുണ്ടെങ്കിലും മലപ്പുറത്ത് ആശങ്ക തുടരുന്നു. ഇന്നലെയും നാലായിരത്തിനു മുകളിലാണ് ജില്ലയിലെ പുതിയ രോഗികള്‍. 4751 പേര്‍ക്കാണ് മലപ്പു റത്ത് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ മിക്ക ദിവസങ്ങളിലും ഇരുപത്തയ്യാ യിരത്തില ധികം പേ ര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഒറ്റയടിക്ക് ലോക്ഡൗണ്‍ ഒഴിവാക്കാവുന്ന സ്ഥിതിയില്ലെന്നാണ് പൊതുവിലയിരുത്തല്‍.
എറണാകുളത്തും പാലക്കാട്ടും മൂവായിരത്തിനു മുകളില്‍ രോഗികള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. എ റണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.